പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്കു( Prime Minister Garib Kalyan Anna Yojana) കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ കേരളം ഏറ്റുവാങ്ങി. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(Food Corporation of India)ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പ്രതിമാസം 77,400.060 മെട്രിക് ടണ്‍( metric tonne) ഭക്ഷ്യധാന്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മൂന്നുമാസത്തെ മൊത്തവിഹിതമായി 2.32 ലക്ഷം മെട്രിക് ടണ്‍ ആണ് അനുവദിച്ചിരുന്നത്. 905.58 കോടി രൂപ മൂല്യംവരുന്ന ഭക്ഷ്യധാന്യങ്ങളാണ് പദ്ധതിക്കു കീഴില്‍ കേരളത്തിന് അനുവദിച്ചിരുന്നത്.
ആത്മനിര്‍ഭര്‍ ഭാരത് ( Atma Nirbhar Bharat)പദ്ധതിക്കു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ 60.37 കോടി രൂപ വിലവരുന്ന 15,480.112 മെട്രിക് ടണ്‍ അരി ഏറ്റെടുത്തു കഴിഞ്ഞു. വിവിധ ഭാഷാ തൊഴിലാളികള്‍ക്കും സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനുദ്ദേശിച്ചുള്ളതാണ് പദ്ധതി. ആവശ്യക്കാര്‍ക്കും ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നു. ചാരിറ്റിബിള്‍ സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ സംഘട നകള്‍ എന്നിവര്‍ക്കായി 43 മെട്രിക് ടണ്‍ (42 മെട്രിക് ടണ്‍ അരിയും ഒരു മെട്രിക് ടണ്‍ ഗോതമ്ബും) ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് പാവപ്പെട്ടവര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടാതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറമെ ആവശ്യക്കാര്‍ക്ക് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിനായിരുന്നു പദ്ധതി.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ശുദ്ധജലമത്സ്യകൃഷിയിലെ വളര്‍ത്തുമല്‍സ്യങ്ങള്‍, കൃഷിരീതികള്‍, മത്സ്യക്കുള നിര്‍മ്മാണം, കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, മത്സ്യവിഷങ്ങള്‍, പൂരകാഹാരം വിളവെടുപ്പ്, മത്സ്യരോഗങ്ങള്‍ ആഹാരക്രമം എന്നിവയെക്കുറിച്ച് അറിയാം