Updated on: 22 May, 2022 9:49 PM IST
PMMSY: Job Vacancies

ഇന്നത്തെക്കാലത്ത് ജോലി വളരെ പ്രധാനമാണ്. അത്കൊണ്ട് തന്നെ എല്ലാത്തരം പ്രധാനപ്പെട്ട ജോലി സംബന്ധമായ വാർത്തകളും ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരുടെ അടുത്ത് അറിയിക്കുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിരമിച്ച ഉദ്യോഗസ്ഥർക്ക് തൊഴിലവസരമൊരുക്കുന്നു; 600ൽപ്പരം ഒഴിവുകൾ

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്‌ണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന.

ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അത്യാവശ്യം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. 

പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം.

ബന്ധപ്പെട്ട വാർത്തകൾ : മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ മേയ് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: PMMSY: Job Vacancies; Monthly salary up to Rs 70,000, apply now
Published on: 22 May 2022, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now