ഗ്യാരണ്ടീഡ് ഗോള്‍ പ്ലാന്‍ എന്ന പുതിയ പദ്ധതി അവതരിപ്പിച്ച് പി.എന്‍.ബി മെറ്റ്‌ലൈഫ്. സേവിങ്ങും ആരോഗ്യ സംരക്ഷണവും കൂടിയുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണിത്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യനുസരണം സേവ് ചെയ്‌തു വരുമാനം നേടാനും ഈ പ്ലാൻ ഉറപ്പുനല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്ലാനാണിത്. ഒറ്റ പ്രീമിയം മുതല്‍ 12 വര്‍ഷം വരെ പ്രീമിയം അടയ്ക്കാൻ സൗകര്യമുണ്ട്. വർഷം ഒരു ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അടയ്ക്കേണ്ടത്. 12 വർഷം കൊണ്ട് 12 ലക്ഷം രൂപ. 30-ാം വർഷം 40.84 ലക്ഷം രൂപ തിരികെ ലഭിക്കും.
സമ്പദ്യത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കൂടാതെ, ഉപഭോക്താക്കള്‍ക്ക് മെച്യൂരിറ്റിയില്‍ ഗ്യാരണ്ടീഡ് ലംസം പേഔട്ട് തെരഞ്ഞെടുക്കാം, അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഗ്യാരണ്ടീഡ് വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാം.
കന്നുകാലികളിലെ ഇൻഷുറൻസ് പരിരക്ഷ : എല്ലാ സഹായങ്ങളും മലബാർ മുറാ ഫാം നേരിട്ട് ചെയ്ത് കൊടുക്കുന്നതാണ്
കാലാവധി പൂര്‍ത്തിയാകുന്നതുവരെ ബില്‍റ്റ്- ഇന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാം. ഇൻഷ്വർ ചെയ്ത വ്യക്തി മരണപ്പെടുകയോ, ഗുരുതരമായ രോഗിയായാലോ പ്രീമിയം ഒഴിവാക്കാം. അപകട മരണത്തിനും ഗുരുതരമായ രോഗ പരിരക്ഷയ്ക്കുമുള്ള ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പ്ലാനാണിത്. നികുതി ആനുകൂല്യങ്ങളും ഈ പദ്ധതിയിലുണ്ട്. പ്ലാന്‍ പേ ഔട്ട് ഓപ്ഷനുകള്‍ ഫ്‌ളക്‌സിബിളാണ്. മുഴുവന്‍ പോളിസികാലാവധിക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലംസം ഓപ്ഷന്‍: ഇതിന് കീഴില്‍ പ്ലാന്‍ മെച്യുറാകുന്ന തീയതി തന്നെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യം ലഭിക്കും.
11 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന എൽഐസി പോളിസി
ഇന്‍കം + ലംസം ഓപ്ഷന്‍: ഗ്യാരണ്ടീഡ് മെച്യുരിറ്റി ആനുകൂല്യത്തിനൊപ്പം പ്രീമിയം പേമെന്റ് കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാ വര്‍ഷവും മെച്യൂരിറ്റി തീയതിയില്‍ ഗ്യാരണ്ടിഡ് സര്‍വൈവല്‍ ബെനിഫിറ്റ് ലഭിക്കും.
ഏതെങ്കിലും പ്ലാന്‍ ഓപ്ഷനുകളില്‍ 5, 7, 10 അല്ലെങ്കില്‍ 12 വര്‍ഷത്തേക്ക് പണമടയ്ക്കാന്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. അല്ലാത്തപക്ഷം ഒറ്റ പ്രീമിയം പേമെന്റ് ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന ലംസം ഓപ്ഷനും, ജോയിന്റ് ലൈഫും ഉള്ള സിംഗിള്‍ പ്രീമിയം തെരഞ്ഞെടുക്കാം. പരമാവധി നികുതി ആനുകൂല്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. 80 സി പരിധി കഴിഞ്ഞാലും ഒരു ലക്ഷം രൂപാ വരെ ഇത്തരത്തില്‍ ലാഭിക്കാന്‍ സാധിക്കും.
അധിക ആനുകൂല്യങ്ങള്‍
> പ്രീമിയം പേമെന്റ് കാലയളവില്‍ എല്ലാ വര്‍ഷവും അതുവരെ അടച്ച മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ അഞ്ചു ശതമാനം അധികമായി ലഭിക്കും.
> അടച്ച മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ 3.2% മുതല്‍ 9% വരെ വര്‍ധന പ്രീമിയം പേമെന്റ് ടേം 1-ന് ശേഷം എല്ലാ വര്‍ഷവും ലഭ്യമാകും.
>ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതിന് ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകും.
>പോളിസി കാലാവധിയിലുടനീളം സംഭവിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്ന ലൈഫ് ഇന്‍ഷൂറന്‍സ് നല്‍കും. ഒപ്പം തന്നെ കുടുംബ പരിചരണം, ആരോഗ്യപരിപാലന ഓപ്ഷനുകള്‍ക്കൊപ്പം മരിച്ചാലോ ഗുരുതര രോഗത്തിന് ചികിത്സിക്കേണ്ടി വന്നാലോ പ്രീമിയം ഒഴിവാക്കും. അപകടമരണം, ഗുരുതരരോഗത്തിനും പ്രത്യേക കവറേജ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.