ആളുകൾ ഇഷ്ടപ്പെടുന്നതിനാൽ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള സ്കീമുകൾ. ഗ്യാരണ്ടീഡ് റിട്ടേണുകളുമായി സുരക്ഷിത നിക്ഷേപം നൽകുന്നതിന് ലക്ഷ്യമിടുന്ന സ്കീമുകളാണിത്. നിക്ഷേപകർക്കിടയിലെ സമ്പാദ്യ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ഉദ്ദേശം. അപകടസാധ്യതയില്ലാത്ത വരുമാനവും നല്ല പലിശനിരക്കും വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (Senior Citizens Savings Scheme-SCSS scheme)
റിട്ടയർ ചെയ്‌ത സീനിയർ സിറ്റിസിൻസിന് പറ്റിയ ഒരു പോസ്റ്റ്ഓഫീസ് സ്കീമാണിത്. നിങ്ങളുടെ ജീവിതകാല വരുമാനം സുരക്ഷിതവും ലാഭം നൽകുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്. 60 വയസ്സും അതിൽ കൂടുതലുമാണ് ഈ സ്‌കീം തുടങ്ങാനുള്ള പ്രായപരിധി. കൂടാതെ, VRS (Voluntary Retirement Scheme) എടുത്തവരും ഈ സ്കീമിൽ അക്കൗണ്ട് തുടങ്ങാൻ യോഗ്യരാണ്.
അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷത്തിൽ കൂടുതൽ തിരികെ നേടുക
10 ലക്ഷം രൂപ സീനിയർ സിറ്റിസൺസ് സ്‌ക്കിമിൽ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചു വർഷത്തെ maturity ക്ക് ശേഷം, വർഷത്തിൽ 7.4% (compounding) എന്ന പലിശ നിരക്കിൽ നിങ്ങൾക്കു ലഭിക്കുന്നത് 14,28,964 രൂപയായിരിക്കും. അതായത് 4,28,964 രൂപ പലിശയായി ലഭിക്കുന്നു.
1000 രൂപ അടച്ച് അക്കൗണ്ടുകൾ തുടങ്ങാം
റിപ്പോർട്ടുകൾ പ്രകാരം, ഈ സ്കീമിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. 15 ലക്ഷത്തിൽ കൂടുതൽ അക്കൗണ്ടിൽ വെയ്ക്കാൻ പാടുള്ളതല്ല. അക്കൗണ്ട് തുറക്കുന്ന തുക ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ ക്യാഷ് അടയ്ക്കാവുന്നതാണ് എന്നാൽ ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ചെക്ക് കൊടുക്കേണ്ടിവരും.
Maturity period എത്രയാണ്?
ഈ സ്‌കീമിൻറെ maturity period 5 വർഷമാണ്. എന്നാൽ നിക്ഷേപകർ ആഗ്രഹിക്കുന്നുവെങ്കിൽ 3 വർഷം വരെ അത് നീട്ടാവുന്നതാണ്. ഇതിനായി പോസ്റ്റോഫീസിൽ പോയി അപേക്ഷ നൽകേണ്ടതാണ്.
നികുതി ഇളവ് (Exemption in tax)
പലിശ, വർഷത്തിൽ 10,000 ൽ കൂടുതലാണെങ്കിൽ SCSS നു കീഴിൽ, നിങ്ങളുടെ TDS കുറയുന്നതാണ്. എന്നിരുന്നാലും, ഈ പദ്ധതിയിലെ നിക്ഷേപത്തെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒഴിവാക്കിയിരിക്കുന്നു. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: വീട്ടിൽ ഇരുന്നുകൊണ്ട് എല്ലാ മാസവും പണം സമ്പാദിക്കുക
#krishijagran #kerala #postofficescheme #investment #safe&secure