1. News

പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ചത് : പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കാശ് ഇരട്ടിയാക്കാം

ആര്‍ഡി അഥവാ റിക്കറിംഗ് ഡിപ്പോസിറ്റ്, നിക്ഷേപത്തോടൊപ്പം നിക്ഷേപകരെ അച്ചടക്കരാഹിത്യമുള്ളവരാക്കുന്ന ഒന്നാണ്. കാരണം കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുകയാണ് ആര്‍ഡിയില്‍ നിക്ഷേപിക്കുന്നത്. സമ്പാദ്യ ശീലം തുടങ്ങുന്നവര്‍ക്കും ആര്‍ഡി തന്നെയാണ് മികച്ച ഓപ്ഷന്‍. കാലാവധി ബാങ്കുകളില്‍ റിക്കറിംഗ് നിക്ഷേപത്തിന്റെ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്. അതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കാന്‍ പോസ്റ്റ് ഓഫീസ് ആര്‍ഡിയാണ് മികച്ചത്.

Meera Sandeep
പോസ്റ്റ് ഓഫീസില്‍ റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്.
പോസ്റ്റ് ഓഫീസില്‍ റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്.

ആര്‍ഡി അഥവാ റിക്കറിംഗ് ഡിപ്പോസിറ്റ്,നിക്ഷേപത്തോടൊപ്പം നിക്ഷേപകരെ അച്ചടക്കരാഹിത്യമുള്ളവരാക്കുന്ന ഒന്നാണ്. കാരണം കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുകയാണ് ആര്‍ഡിയില്‍ നിക്ഷേപിക്കുന്നത്. സമ്പാദ്യ ശീലം തുടങ്ങുന്നവര്‍ക്കും ആര്‍ഡി തന്നെയാണ് മികച്ച ഓപ്ഷന്‍.

 കാലാവധി

ബാങ്കുകളില്‍ റിക്കറിംഗ് നിക്ഷേപത്തിന്റെ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്. അതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കാന്‍ പോസ്റ്റ് ഓഫീസ് ആര്‍ഡിയാണ് മികച്ചത്. 

പോസ്റ്റ് ഓഫീസില്‍ റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങുന്നതെങ്ങനെ?

നിങ്ങളുടെ അടുത്തുള്ള തപാല്‍ ഓഫീസിലെത്തി റിക്കറിംഗ് ഡിപ്പോസിറ്റിനുള്ള ഫോം പൂരിപ്പിച്ച്‌ നല്‍കുക. കൂടാതെ ആദ്യത്തെ അടവ് നല്‍കുകയും വേണം. മുതിര്‍ന്ന പൗരന്മാരായിരിക്കണം ഫോം പൂരിപ്പിച്ച്‌ നല്‍കേണ്ടത്. 

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി

 പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയും നിങ്ങള്‍ക്ക് റിക്കറിംഗ് ഡിപ്പോസിറ്റ് ആരംഭിക്കാന്‍ സാധിക്കും. 10 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റാനും സാധിക്കും. ഒറ്റ അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും ആര്‍ഡി തുടങ്ങാം.

പണം തിരികെ ലഭിക്കുന്നതെങ്ങനെ?

പോസ്റ്റ് ഓഫീസ് ഉപഭോക്താവിന് ഒരു വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ ഗുണം 

തുടര്‍ച്ചയായി നിക്ഷേപത്തില്‍ പലിശയിനത്തില്‍ 10,000 രൂപക്ക് മുകളില്‍ ലഭിച്ചാല്‍ ബാങ്കുകള്‍ നികുതിയിനത്തില്‍ അക്കൗണ്ടില്‍ നിന്ന് പണം കുറയ്ക്കും.

എന്നാല്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ പണം ലാഭിക്കാം. കാരണം പോസ്റ്റ് ഓഫീസുകളില്‍ നികുതി ഈടാക്കില്ല.

പണമടക്കാന്‍ സാധിച്ചില്ലെങ്കില്‍

നിങ്ങള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ അവസാന തീയതിക്ക് മുൻപ് പണമടയ്ക്കാനായില്ലെങ്കില്‍ ഓരോ അഞ്ച് രൂപയ്ക്കും 5 പൈസ എന്ന നിരക്കില്‍ പിഴ ഈടാക്കും. തുടര്‍ച്ചയായ 4 ഇടവേളകളില്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ത്തലാക്കപ്പെടുകയും ചെയ്യും.

 പണം ഇരട്ടിയാകുന്നതെങ്ങനെ?

നിങ്ങള്‍ 10 രൂപ 7.4 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോൾ നിങ്ങള്‍ക്ക് 726.97 രൂപ ലഭിക്കും. പിന്നീടുള്ള അഞ്ച് വര്‍ഷവും ഇത് തുടരും.

പോസ്റ്റ് ഓഫീസ്ആര്‍ഡിയുടെ പലിശനിരക്ക് കാലകാലം സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: വീട്ടിൽ ഇരുന്നുകൊണ്ട് എല്ലാ മാസവും പണം സമ്പാദിക്കുക

#Bank#Post Office#Krishijagran#FTB#Agriculture

English Summary: Post office deposits are better than bank deposits: In Post office, we can double our amount-kjmnoct520

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds