Updated on: 25 June, 2021 6:02 PM IST

വളരെയധികം പ്രതിരോധശേഷിയുള്ള ലവണാംശം ഉള്ള മണ്ണിൽ നന്നായി വളരാനും വിളയാനും കഴിയുന്ന നെല്ലിനമാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഇതിന് ഇങ്ങനെ ഒരു പേര് വരാൻ കാരണമായത്. മണ്ണിലെ അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കം അതിജീവിക്കാനും പൊക്കാളിക്ക് വിശേഷാൽ കഴിവുണ്ട്.

പൂർണമായും വെള്ളത്തിൽ താഴ്ന്നു കിടന്നാലും ഒരു നെൽ ചെടിക്ക് പോലും ഒന്നും സംഭവിക്കില്ല. വെള്ളം വാർന്നുപോകുന്നതോടുകൂടി ഇത് പൂർണ്ണ കരുത്തോടെ ഉയർത്തെഴുന്നേൽക്കും. പ്രധാനമായും ഈ കൃഷിരീതികൾ അവലംബിക്കുന്നത് തൃശ്ശൂർ, മലപ്പുറം ജില്ലയിലെ കോൾ പാടങ്ങളിൽ ആണ്. എറണാകുളം ജില്ലയിലെ വൈപ്പിൻ ദിപിനോട് ചേർന്ന പ്രദേശങ്ങളിലും, കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളിലും ഇന്ന് പൊക്കാളി കൃഷി ചെയ്യുന്നുണ്ട്.

Pokkali is a rice variety that can grow well in saline soils which are highly resistant. It got its name because of its height. Pokkali has a special ability to resist soil acidity and survive floods.

ഗുണവിശേഷങ്ങൾ ഏറെയുള്ളതുകൊണ്ടു തന്നെ ഭൂപ്രദേശ സൂചിക ലഭിച്ചിട്ടുള്ള അപൂർവ്വ തരം നെല്ലിനം കൂടി ആണ് ഇത്. 2007ലാണ് ഭൂപ്രദേശ സൂചിക ഇതിന് ലഭിക്കുന്നത്. എങ്കിലും പൊക്കാളി കൃഷിയെ സംബന്ധിച്ച് ഇത്തരമൊരു നേട്ടംഈ കൃഷിരീതിയ്ക്ക് കാര്യമായ ഗുണഫലങ്ങൾ ഉണ്ടാക്കിയില്ല. സാധാരണ മറ്റു നെൽകൃഷി ചെയ്യുന്നവർ പറയുന്ന പോലെ തന്നെ ഉയർന്ന മുതൽമുടക്ക് നടത്തിയിട്ടും താരതമ്യേന കുറഞ്ഞ വിളവ് മാത്രമാണ് പൊക്കാളി കൃഷിയിൽനിന്ന് ലഭ്യമാക്കുന്നത്.

പല പൊക്കാളി കൃഷി ചെയ്യുന്ന കർഷകനെയും പരാതി ഇത്തരം മേന്മയേറിയ ഒരു വിത്തിനം നമുക്ക് ഉണ്ടായിട്ടും, ഇതിനെ വാണിജ്യ വൽക്കരിച്ചു വിപണന സാധ്യതകൾ വിപുലപ്പെടുത്താൻ നമ്മുടെ സർക്കാർ സംവിധാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഒരുകാലത്ത് മുപ്പതിനായിരം ഹെക്ടറിൽ കൃഷിചെയ്തിരുന്ന പൊക്കാളി ഇന്ന് 2500 ഹെക്ടറിൽ മാത്രമായി കൃഷി. കാലാവസ്ഥാ വ്യതിയാനങ്ങളും, വൈദഗ്ധ്യമുള്ള കർഷകരുടെ കുറവും, ആവശ്യമായ വിപണന സാധ്യതകൾ ഇല്ലാത്തതും പൊക്കാളി കൃഷിയ്ക്ക്‌ ദോഷമായി ഭവിച്ചിട്ടുണ്ട്. പൊക്കാളി കൃഷി സംരക്ഷണത്തിന് പലതരത്തിലുള്ള അഭിപ്രായങ്ങൾ കർഷകരിൽനിന്ന് ലഭ്യമാകുന്നുണ്ട്.

അതിൽ പ്രധാനമാണ് പൊക്കാളി കൃഷിയ്ക്ക് ഒരു പ്രത്യേക താങ്ങുവില പ്രഖ്യാപിക്കുക, പൊക്കാളിയ്ക്കും മറ്റു ഉൽപ്പന്നങ്ങൾക്കും ഒരു പ്രത്യേക വിപണി ഉണ്ടാക്കുക, പൊക്കാളി ഭൂമി വികസന ഏജൻസിയുടെ അല്ലെങ്കിൽ പൊക്കാളി യുടെ സംരക്ഷണത്തിന് ഗവൺമെൻറ് തല ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ്മ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുക. പൊക്കാളി കൃഷി ഒരിക്കലും അന്യം നിന്ന് പോകരുത്...

English Summary: Pokkali is a rice variety that can grow well in saline soils which are highly resistant
Published on: 25 June 2021, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now