മധുരതരവും സുഗന്ധവാഹിയുമായ വിശേഷാൽ പഴവർഗമാണ് മാതളം. ലിത്രേസി കുടുംബത്തിൽപെട്ട മാതളത്തിന് സംസ്കൃതഭാഷയിൽ ദാഡിമാഫലമെന്നും ഇംഗ്ലീഷിൽ പോംഗ്രാനിറ്റ് എന്നും വിളിക്കുന്നു. നിത്യവും മാതളം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. മാതളം കഴിക്കുന്നതുവഴി കൊളസ്ട്രോൾ കുറയ്ക്കുവാനും പ്രമേഹ നിയന്ത്രണത്തിനും ഹീമോഗ്ലോബിന് അളവ് രക്തത്തിൽ വർധിപ്പിക്കാനും സാധിക്കും. ജീവകങ്ങളുടെ കലവറയാണ് മാതളം. ജീവകങ്ങൾ ആയ ബീ വൺ, ബി ത്രി, ബി സി തുടങ്ങിയവയും നിരവധി ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു. ത്രിദോഷങ്ങളെ അകറ്റാനുള്ള അതി വിശേഷാൽ കഴിവുണ്ട് ഈ പഴ വർഗ്ഗത്തിന്. മാതളനാരങ്ങ ഉന്മേഷദായാകമാണ്. ഇതിൻറെ പുഷ്പവും, ഇലയും, വേരും തൊലിയും, പഴത്തിനെ തൊണ്ടും ഔഷധഗുണങ്ങൾ ഏറെയുള്ളതാണ്.
ദിവസവും മാതളനാരങ്ങ കഴിച്ചാൽ ഉദരപുണ്ണ് ഉണ്ടാകുകയില്ല. ഒരു മാതള നാരങ്ങയുടെ മുകൾ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാം എണ്ണ അതിൽ നിറച്ച് അടച്ചുവെക്കുക. ഒരു മണിക്കൂറിനുശേഷം എണ്ണ പഴത്തിൽ അലിഞ്ഞു ചേരും. ഈ പഴം കഴിക്കുന്നത് വഴി വിട്ടുമാറാത്ത ചുമയും പഴക്കം ചെന്ന ശ്വാസംമുട്ടും ഇല്ലാതാവും. മാതള വേര് ഗ്രാമ്പുവായി ചേർത്ത് കഴിക്കുന്ന കഴിക്കുന്നത് വിരശല്യം ശമിപ്പിക്കാൻ നല്ലതാണ്. ഇതിൻറെ നീര് കഴിക്കുന്നത് രക്തം പോകുന്ന അതിസാരം മാറാൻ നല്ലതാണ്. വൃക്കരോഗങ്ങൾ പ്രത്യേകിച്ച് മൂത്രാശയ കല്ലുകൾ മാറുവാൻ നിത്യവും മാതളനാരങ്ങയുടെ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ദഹനപ്രക്രിയ സുഗമമാവാൻ മാതളനാരങ്ങ കഴിക്കുന്നത് ഫലവത്താണ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. പനി,ജലദോഷം തുടങ്ങിയ രോഗങ്ങളൊന്നും ഇത് കഴിക്കുന്നതുമൂലം നിങ്ങളെ പിടികൂടുകയില്ല. ഇതിലടങ്ങിയിരിക്കുന്ന ആൻറിഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായിക്കും. ഇതിൻറെ തൊലി ഉണക്കിപ്പൊടിച്ച് തലയിൽ തേക്കുന്നത് ഉഴിച്ചിൽ ഫലപ്രദമായി നേരിടാനുള്ള ഒറ്റമൂലിയാണ്. മാത്രമല്ല ഉണക്കിപ്പൊടിച്ച തൊലി പല്ലു തേക്കുവാനും നല്ലതാണ്. പല്ലിന് വെൺമ പകരുകയും കൂടുതൽ കരുത്ത് ഉണ്ടാക്കുകയും ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ഓർമശക്തി വർദ്ധിപ്പിക്കുന്നു. ഇതിൻറെ ഉപയോഗം ചർമ ആരോഗ്യത്തിലും മികച്ചത് തന്നെ. ഇത്രയും ഗുണങ്ങളുള്ള മാതളം നിത്യവും കഴിക്കുന്നതും ജ്യൂസ് ആക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നല്ല ഇനം ആടുകളും ടർക്കി കോഴികളും ഉടനെ വാങ്ങാം...
എള്ളിനുമുണ്ട് ചിലത് പറയാൻ...
ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണം.