Updated on: 4 December, 2020 11:18 PM IST

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ ഓൺലൈൻ കാർഷിക വിപണി ആരംഭിച്ച് പൂഞ്ഞാർ MLA PC ജോർജ്ജ്.

പൂഞ്ഞാർ കാർഷിക വിപണി എന്ന പേരിൽ ആരംഭിച്ചിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പിലൂടെയാണ് ആധുനിക വിപണനത്തിന്റെ  സാധ്യതകൾക്ക് തന്റെ മണ്ഡലമായ പൂഞ്ഞാറിൽ PC ജോർജ്ജ് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് ഒരു MLA യുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു സംരഭം ആരംഭിക്കുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തിലേയും ഒരു നഗരസഭയിലേയും കർഷകരെ അണിനിരത്തി അവർ ഉല്പാദിപ്പിക്കുന്ന കാർഷികവിളകളുടേയും മൂല്യവർദ്ധിത ഉല്പന്നങ്ങളുടേയും വിപണനം വീടുകളിലിരുന്ന് തന്നെ ചെയ്യാവുന്ന സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ വലിയ സംരഭത്തിന്റെ ഭാഗമായി കൃഷി വകുപ്പുമായി ചേർന്ന് പഞ്ചായത്ത് തല മാർക്കറ്റുകൾ ശക്തിപ്പെടുത്തുക കൂടുതലായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, പ്രാധമിക സഹകരണ സംഘങ്ങളുമായി സഹകരിച്ച് കർഷകർക്ക് കൃഷിക്കായി വായ്പ നൽകുക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുകാ കർഷകർക്ക് ന്യായവിലയ്ക്ക് വിത്തും വളവും ലഭ്യമാക്കുക എന്നിങ്ങനെ ബൃഹദ് പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനകം വിപണനം തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും MLA പറഞ്ഞു.  പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ ആളുകളും പൂഞ്ഞാർ കാർഷിക വിപണി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളാകണമെന്നും PC ജോർജ് MLA അഭ്യർത്ഥിച്ചു.

English Summary: Poonjar MLA ready to enter the agricultural market
Published on: 14 May 2020, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now