കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളി കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. പാലക്കാട് മൂന്ന് സെന്റിമീറ്റർ മഴ ലഭിച്ചപ്പോൾ ആലുവ, പെരുമ്പാവൂർ, പീരുമേട്, തൊടുപുഴ, കൊടുങ്ങല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി.
Rainfall was low at various districts all over Kerala
അതേസമയം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 11, 12 തീയതികളിൽ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലു ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂൺ 13ന് കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകും.
There is a possibility of heavy rain in the state. as per that yellow alert has been announced in various districts
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളി കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ജൂൺ 11 :കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്
2020 ജൂൺ 12 :മലപ്പുറം ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് .
2020 ജൂൺ 13 :കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് .
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.
Due to heavy rain and strong wind people living along the seashore has to be vigilant
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: യു.എ.ഇയിൽ നഴ്സ് നിയമനം