പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 1,50,000 രൂപയുമാണ്. പരമാവധി 14 വർഷത്തേയ്ക്കാണ് നിക്ഷേപം നടത്തേണ്ടത്.
10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള പദ്ധതി.
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ തുടങ്ങാൻ കഴിയുകയുള്ളൂ.
പദ്ധതി കാലാവധി അക്കൗണ്ട് തുടങ്ങുന്ന തിയ്യതി മുതൽ 21 വർഷമാണ്.
പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം.
അക്കൗണ്ട് തുടങ്ങുന്ന വർഷം മുതൽ 14 വർഷം നിക്ഷേപം നടത്തണം.
നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും.
ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം 1000 രൂപയാണ്.
ഏറ്റവും കൂടിയ വാർഷിക നിക്ഷേപം 150000 രൂപ.
വാർഷിക നിക്ഷേപം മാസ തവണകളായി നിക്ഷേപിക്കാം.
ഒരു വീട്ടിൽ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമെ അക്കൗണ്ട് തുടങ്ങാൻ കഴിയുകയുള്ളൂ.
18 വയസ് പൂർത്തീകരിച്ച ശേഷം പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടച്ച തുകയുടെ 50% വരെ കാലാവധിക്കു മുൻപ് പിൻവലിക്കാം.
ഗുണങ്ങൾ - ഉദാഹരണം - ഒരു വയസുള്ള കുട്ടി
1) പ്രതിമാസ നിക്ഷേപം 1000 രൂപ. അതായത് വാർഷിക നിക്ഷേപം 12000 രൂപ.
14 വർഷത്തെ നിക്ഷേപം = 12000X14=168000 രൂപ
കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക,
(അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ) = 6,40,517 രൂപ
2) പ്രതിമാസ നിക്ഷേപം 500 രൂപ. അതായത് വാർഷിക നിക്ഷേപം 6000 രൂപ.
14 വർഷത്തെ നിക്ഷേപം = 6000X14=84000 രൂപ
കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക,
(അതായത് കുട്ടിക്ക് 22 വയസ്സാകുമ്പോൾ) = 3,20,259 രൂപ
ലഭ്യമാകുന്ന സ്ഥലങ്ങൾ
പോസ്റ്റാഫീസ്, ദേശസാൽകൃത ബാങ്കുകൾ
നൽകേണ്ട രേഖകൾ
മൂന്ന് രേഖകളാണ് നൽകേണ്ടത്. ജനന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, പരിചയപ്പെടുത്തൽ.