Updated on: 20 April, 2022 4:50 PM IST
POST OFFICE: Know The Best Savings Schemes For Better Future

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നാണ് പഴമൊഴി. ഇപ്പോൾ നിങ്ങൾ വരുമാനത്തിൽ നിന്നുള്ള നിശ്ചിത തുക മാറ്റി വക്കുകയാണെങ്കിൽ, അത് ഭാവി ഭദ്രമാക്കാനുള്ള മികച്ച ചുവടാണെന്ന് പറയാം. ഇന്ത്യൻ പോസ്റ്റ് ഓഫീസ് സാധാരണക്കാർക്ക് വേണ്ടിയും ഇത്തരത്തിൽ സുരക്ഷിതമായ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും

മികച്ച പലിശനിരക്കും സുരക്ഷിതമായ ഇടപാടുകളും വാഗ്ദാനം ചെയ്യുന്നതിനാൽ പോസ്റ്റോഫീസ് സ്കീമുകൾ ഏറ്റവും മികച്ച ഓപ്ഷനാണ്. അതായത്, ദീർഘകാലത്തേക്കോ ഹ്രസ്വകാലത്തേക്കോ നിക്ഷേപം നടത്താവുന്ന പോസ്റ്റോഫീസ് സേവിങ്ങ്സിലൂടെ നിങ്ങളുടെ ഭാവി ഇനി സുരക്ഷിതമാക്കാം.

  • നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് (National Savings Certificate)

മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപമാണിത്. നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന ഈ നിക്ഷേപ പദ്ധതി 5 വർഷത്തേക്കുള്ളതാണ്. 6.8% പലിശയാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. 10.59 വർഷമാണ് NSCയുടെ കാലാവധി. ആദായനികുതിയിൽ നിന്നുള്ള ഇളവുകളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

  • സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, റിക്കറിങ്ങ് ഡെപ്പോസിറ്റ് (Savings Bank Account, Recurring Deposit)

പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന മികച്ച സമ്പാദ്യ പദ്ധതിയാണിത്. 4.0 ശതമാനം പലിശയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നത്. 18 വർഷത്തിനുള്ളിൽ പണം ഇതിലൂടെ ഇരട്ടിയായി ലഭിക്കും. പോസ്റ്റ് ഓഫീസ് റിക്കറിങ്ങ് ഡെപ്പോസിറ്റിലൂടെ 5.8% പലിശ ലഭിക്കുന്നു. അതായത്, 12.41 വർഷത്തിനുള്ളിൽ പണം ഇരട്ടിയാകുന്ന മികച്ച ഉപാധിയാണിത്.

  • സുകന്യ സമൃദ്ധി അക്കൗണ്ട് (Sukanya Samriddhi Account)

‘ബേടി ബച്ചാവോ, ബേറ്റി പാധാവോ’ കാമ്പയിനിന് കീഴിൽ കേന്ദ്ര സർക്കാർ തുടക്കമിട്ട പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 7.6% പലിശ നൽകുന്ന സ്കീമുകളിൽ ഒന്നാണ് സുകന്യ സമൃദ്ധി പെൺകുട്ടികളുടെ പുരോഗമനം ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇതിൽ നിക്ഷേപിച്ചാൽ ഏകദേശം 10 വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE പണമിടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം; എങ്ങനെ ബന്ധിപ്പിക്കും?

ഈ പദ്ധതിയിൽ നിക്ഷേപിക്കേണ്ട മിനിമം തുക 250 രൂപയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഭാവിയിലേക്കുള്ള അത്യാവശ്യങ്ങൾക്കും വേണ്ട ചെലവുകൾ സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതായത്, പെൺകുഞ്ഞിന്‍റെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾ നിറവേറ്റുന്നതിനായുള്ള നിക്ഷേപമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

  • സീനിയർ സിറ്റിസൺ സ്കീം, പിപിഎഫ് (Senior Citizen Scheme, PPF)

മുതിർന്ന പൗരന്മാർക്ക് സമ്പാദ്യം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സ്കീം (SCSS). നിലവിൽ 7.4% പലിശയാണ് ഇതിലൂടെ ലഭിക്കുന്നത്. ഏകദേശം 9.73 വർഷത്തിനുള്ളിൽ SCSSൽ നിന്നുള്ള പണം ഇരട്ടിയാകും.
ഇത്തരത്തിലുള്ള മറ്റൊരു മികച്ച നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 15 വർഷത്തെ നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് വേണ്ടത്. നിലവിൽ 7.1% പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്. ഏകദേശം 10.14 കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. അതിനാൽ ഈ സ്കീമിൽ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് അപകടരഹിതമാണ്.

English Summary: POST OFFICE: Know The Best Savings Schemes For Better Future
Published on: 20 April 2022, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now