Post Office അക്കൗണ്ട് ഉടമകൾക്ക് India Post Payment Bank (IPPB) വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ എളുപ്പത്തിൽ നടത്താം. IPPB ഉപയോഗിച്ച് ഒരാൾക്ക് അവരുടെ ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാനും പണം കൈമാറാനും മറ്റ് സാമ്പത്തിക ഇടപാടുകൾ ഐപിപിബി വഴി നടത്താനും കഴിയും.
ഇതിനായി നിക്ഷേപകർ നേരത്തെ പോസ്റ്റോഫീസ് സന്ദർശിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) ആപ്പ് വഴി ഓൺലൈനായി പണം നിക്ഷേപിക്കാം.
കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത് പോസ്റ്റ് ഓഫീസ് പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് IPPB യുടെ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോം വഴി അവരുടെ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാം.
അതും ഓൺലൈനായി തന്നെ. പിപിഎഫിൽ ഐപിപിബി വഴി പണം നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
മറ്റ് നിക്ഷേപങ്ങൾ ഇന്ത്യ പോസ്റ്റ് നൽകുന്ന വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാനും ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് വഴി പതിവായി പണമടയ്ക്കാനും കഴിയും.
App ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഐപിപിബിയിലേക്ക് ഫണ്ടുകൾ കൈമാറാൻ കഴിയും. അതുപോലെ തന്നെ, ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ആർഡി അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടിലും പണം നിക്ഷേപിക്കാം.
ഡാക്പേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ
കഴിഞ്ഞ മാസമാണ് സർക്കാർ ഡാക്പേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് പുറത്തിറക്കിയത്. പോസ്റ്റ് ഓഫീസ്, ഐപിപിബി ഉപഭോക്താക്കൾക്കും ഇത് ഉപയോഗിക്കാം. ഇന്ത്യാ പോസ്റ്റും ഐപിപിബിയും നൽകുന്ന ഡിജിറ്റൽ ഫിനാൻഷ്യൽ, അസിസ്റ്റഡ് ബാങ്കിംഗ് സേവനങ്ങൾ ഡാക്പേ നൽകുന്നു.
പണം അയയ്ക്കുക, ക്യുആർ കോഡുകൾ സ്കാൻ ചെയ്യുക, സേവനങ്ങൾക്കും വ്യാപാരികൾക്കും ഡിജിറ്റലായി പേയ്‌മെന്റുകൾ നടത്തുക തുടങ്ങിയ സേവനങ്ങൾക്കും ഇത് സൗകര്യമൊരുക്കുന്നു. രാജ്യത്തെ ഏത് ബാങ്കുമായും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താം.