സുരക്ഷിതവും സുതാര്യവുമായ നിക്ഷേപമാർഗങ്ങളെ കുറിച്ച് സാധാരണക്കാർക്ക് പലപ്പോഴും വ്യക്തമായ അറിവ് ഉണ്ടാകണമെന്നില്ല. മധ്യവർഗ കുടുംബത്തിൽപെട്ട, സാധാരണക്കാർ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമായ സമ്പാദ്യ പദ്ധതികൾ എതെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. അതിനാലാണ് സ്വകാര്യസ്ഥാപനങ്ങളെയോ, ബാങ്കുകളേയോ ആശ്രയിക്കുന്നതിനേക്കാൾ സാധാരണക്കാർ സർക്കാരിന്റെ പിന്തുണയുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
ഇങ്ങനെ സാധാരണക്കാരന് വിശ്വസ്തതയോടെ സമീപിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നത്. മികച്ച വരുമാനം ലഭിക്കുന്നുവെന്നതും നമ്മുടെ പണം സുരക്ഷിതമാണെന്നതും ഇന്ത്യാ പോസ്റ്റിൽ നിന്നുള്ള സേവനങ്ങളുടെ പ്രത്യേകതയാണ്. ഗ്രാമീണ മേഖലയിൽ നിന്നുള്ളവരും സാധാരണ വരുമാനക്കാരും കൂടുതലും സമീപിക്കുന്ന ഒരു നിക്ഷേപ മാർഗമാണിത്.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിക(Post Office Savings Scheme)ളിൽ പെൻഷൻ പദ്ധതികൾ പോലെ പ്രത്യേക വിഭാഗക്കാരെ ലക്ഷ്യം വച്ചുള്ള നിക്ഷേപ പദ്ധതികളും കൂടാതെ, റിക്കറിങ് ഡിപ്പോസിറ്റുകളും (Recurring Deposits) ലഭിക്കും.
റിക്കറിങ് നിക്ഷേപങ്ങൾ; വിശദവിവരങ്ങൾ (Recurring Deposits; More Details)
റിക്കറിങ് നിക്ഷേപങ്ങളെ കുറിച്ച് നിങ്ങൾക്ക് കാര്യമായ അറിവില്ലെങ്കിൽ ചുവടെയുള്ള വിവരങ്ങൾ വായിക്കുക.
കുട്ടികളുടെ പേരിൽ നിങ്ങൾ റിക്കറിങ് നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, അവരുടെ പഠനാവശ്യങ്ങൾക്കും ഭാവിയിലെ ആവശ്യങ്ങൾക്കും വായ്പകളെയോ മറ്റോ ആശ്രയിക്കാതെ പണം കണ്ടെത്താനാകും. 5 വർഷം മെച്യൂരിറ്റി കാലയളവുള്ള ഈ നിക്ഷേപ പദ്ധതിയിലൂടെ നിങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ പലിശ ലഭിക്കും.
മികച്ച വരുമാനം നേടാൻ ചെയ്യേണ്ടതിങ്ങനെ (Do These Things To Get Best Earning)
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റിലൂടെ മികച്ച വരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടിയുടെ പേരിൽ ആർഡി അക്കൗണ്ട് തുടങ്ങി ഇതിലേക്ക് ദിവസവും 70 രൂപ വീതം നിക്ഷേപിക്കുക.
എന്നുവച്ചാൽ ഒരു മാസം നിങ്ങൾ ഇതിനായി മാറ്റി വയ്ക്കുന്നത് 2,100 രൂപയാണ്. പോസ്റ്റ് ഓഫീസിൽ സുരക്ഷിതമായ നിക്ഷേപം നടത്തുന്നതിലൂടെ അഞ്ച് വർഷം കഴിയുമ്പോൾ ഇത് 1,26,000 രൂപയാകും.
ഈ നിക്ഷേപ തുകയ്ക്കൊപ്പം മികച്ച പലിശയും നിങ്ങൾക്ക് ലഭ്യമാകുന്നു. മൂന്ന് മാസം എന്ന രീതിയിലാണ് പലിശ കൂട്ടിച്ചേർക്കുന്നത്.
റിക്കറിങ് നിക്ഷേപ പദ്ധതിയിലെ പ്രതിമാസ നിക്ഷേപത്തിന് ഏറ്റവും കുറഞ്ഞത് 100 രൂപ അടയ്ക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
പോസ്റ്റ് ഓഫീസ് റിക്കറിങ് നിക്ഷേപങ്ങൾക്ക് 5.8 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. അതായത്, അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് 20,000 രൂപയിലധികം പലിശ നിരക്ക് ലഭിക്കുന്നതാണ്. ഇങ്ങനെ കണക്കുകൂട്ടുകയാണെങ്കിൽ ദിവസവും 70 രൂപ നിക്ഷേപത്തിലേക്ക് മാറ്റി വയ്ക്കുന്ന ഗുണഭോക്താവിന് കൃത്യം അഞ്ച് വർഷത്തിന് ശേഷം 1,46,000 രൂപ തിരികെ ലഭിക്കും.
പോസ്റ്റ് ഓഫീസ് റിക്കറിങ് നിക്ഷേപത്തിന്റെ സവിശേഷതകൾ (Features of Post Office Recurring Deposits)
പോസ്റ്റ് ഓഫീസിൽ ഈ നിക്ഷേപ പദ്ധതിയ്ക്ക് ചേരുന്നുവെങ്കിൽ കുറഞ്ഞത് 5 വർഷത്തേക്ക് നിങ്ങളുടെ നിക്ഷേപങ്ങൾ സജീവമായിരിക്കാൻ ശ്രദ്ധിക്കുക. പോസ്റ്റ് ഓഫീസ് റിക്കറിങ് നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷമാണ്. എങ്കിലും മൂന്ന് വർഷം തുടർച്ചയായി നിക്ഷേപം നടത്തിക്കൊണ്ട്, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം. കൂടാതെ, അഞ്ച് വർഷത്തിന് ശേഷം അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എങ്കിലും പരമാവധി കാലാവധി 10 വർഷമായിരിക്കും.