സ്ഥിരമായ വരുമാനമുള്ള ഏതൊരാളും അവരുടെ വാർദ്ധക്യത്തിൽ ഗുണം ചെയ്യുന്ന ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക നിക്ഷേപം ഇഷ്ടപ്പെടുന്നു, എന്നാൽ അതിനോടൊപ്പം ഒരാൾക്ക് കുറച്ച് ബോണസ് കൂടി ലഭിച്ചാലോ. പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ അല്ലെങ്കിൽ ഹോൾ ലൈഫ് അഷ്വറൻസ് എന്നറിയപ്പെടുന്ന അത്തരമൊരു പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ:
ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വർഷവും പരമാവധി 55 വർഷവുമാണ്. കുറഞ്ഞ സം അഷ്വേർഡ് തുക 10,000 രൂപയും പരമാവധി സം അഷ്വേർഡ് തുക 10 ലക്ഷം രൂപയുമാണ്.
4 വർഷത്തെ നിക്ഷേപത്തിന് ശേഷം വായ്പ സൗകര്യം ലഭ്യമാണ്. 5 വർഷത്തിനുള്ളിൽ സ്കീമിൽ നിന്ന് പിന്മാറിയാൽ ബോണസിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയില്ല .
ഈ പദ്ധതിയിൽ ഒരു വ്യക്തിക്ക് പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുകൾ ഉണ്ട് - 55 വർഷം, 58 വർഷം, 60 വർഷം.
നിലവിൽ ഇന്ത്യ പോസ്റ്റ് അറുപതിനായിരം രൂപ ബോണസ് വാഗ്ദാനം ചെയ്യുന്നു.
ഒരു വ്യക്തി 19 -ആം വയസ്സിൽ 10 ലക്ഷം തുകയുടെ ഗ്രാമ സുരക്ഷാ പോളിസി വാങ്ങുകയാണെങ്കിൽ, 55 വർഷത്തെ പ്രതിമാസ പ്രീമിയം 1515 രൂപയും 58 വർഷത്തേക്ക് 1463 രൂപയും 60 വർഷത്തേക്ക് 1411 രൂപയും ആയിരിക്കും.
55 വർഷത്തേക്കുള്ള മെച്യൂരിറ്റി ആനുകൂല്യം 31.60 ലക്ഷം, 58 വർഷത്തേക്ക് മെച്യൂരിറ്റി ആനുകൂല്യം 33.40 ലക്ഷം രൂപയും 60 വർഷത്തേക്ക് മെച്യൂരിറ്റി ആനുകൂല്യം 34.60 ലക്ഷം രൂപയും ആയിരിക്കും. ഈ പോളിസി ഒരു നോമിനി സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
ഒരു ഉപഭോക്താവിന് അവരുടെ ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാം.
തപാൽ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 180 5232/155232 എന്ന നമ്പറിൽ വിളിക്കാം. ഇതിനുപുറമെ, http://www.postallifeinsurance.gov.in/ പ്രത്യേക വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലും സന്ദർശിക്കാവുന്നതാണ്.