Updated on: 15 February, 2022 12:49 PM IST
1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടി തുക തിരികെ ലഭിക്കും

ആകർഷകമായ പലിശ നിരക്കും സുതാര്യവും സുരക്ഷിതവുമായ ഇടപാടുമാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. സാധാരണക്കാര്‍ക്കിടയിലും പ്രത്യേകിച്ച് ഗ്രാമീണർക്കിടയിലും ഏറ്റവും പ്രചാരമുള്ള നിക്ഷേപ പദ്ധതിയെന്നും പറയാം.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE PPF: ദിവസം 150 രൂപ, മികച്ച കൂട്ടുപലിശയടക്കം വർഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാം…

സര്‍ക്കാരിൽ നിന്നുള്ള സുരക്ഷിതത്വമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പല നിക്ഷേപങ്ങളും ആദായ നികുതിയിൽ നിന്നുള്ള ഇളവുകളോടെ ലഭിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ നിന്നും കർഷകരുടെ ഉന്നമനത്തിനായി ലക്ഷ്യം കൊണ്ട നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ദീര്‍ഘകാല നിക്ഷേപമായ കിസാന്‍ വികാസ് പത്രയിൽ സുരക്ഷിതമായ സേവനമെന്നതിന് പുറമെ മികച്ച ആദായവും സ്വന്തമാക്കാനാകും.
10 വർഷം മെച്യൂരിറ്റി കാലയളവുള്ള ആകർഷകമായ ഓഫറുകളാണ് ഇതിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്.

10 വർഷത്തിനുള്ളിൽ പണം ഇരട്ടിയാകും (Your Deposits Will Be Doubled In 10 Years)

പണം നിക്ഷേപിച്ച് 10 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ പണം ഇരട്ടിയാകും എന്നതാണ് കിസാന്‍ വികാസ് പത്രയുടെ മുഖ്യ ആകർഷക ഘടകം.

എന്നുവച്ചാൽ 1000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പത്തു വര്‍ഷം കഴിഞ്ഞ് ഇത് 2000 രൂപയായി വർധിക്കും. ഈ നിക്ഷേപ പദ്ധതിയിലെ ചുരുങ്ങിയ തുക 1000 രൂപയാണ്. പരമാവധി തുക എത്ര വേണമെങ്കിലും ആകാം.
10 വര്‍ഷവും 4 മാസവുമാണ് മെച്യൂരിറ്റി കാലാവധി. ഇതില്‍ കൂടുതല്‍ കാലം നിക്ഷേപിക്കുന്നതിനും തടസമില്ല. കൂടാതെ, മെച്യൂരിറ്റി കാലാവധിക്ക് മുൻപ് പണം അത്യാവശ്യമാണെങ്കിൽ പിന്‍വലിക്കാനാകും. 30 മാസത്തെ ലോക്ക് ഇന്‍ പിരീഡ് പൂർത്തിയായിരിക്കണം എന്ന് ഇതിന് നിബന്ധനയുണ്ട്. കിസാന്‍ വികാസ് പത്രയ്ക്ക് നിലവില്‍ 6.9 ശതമാനം വാര്‍ഷിക പലിശ നിരക്ക് ലഭിക്കുന്നുണ്ട്.

1000 രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കിൽ, 30 അല്ലെങ്കിൽ 36 മാസത്തിന് ശേഷം, അതായത് മൂന്ന് വര്‍ഷത്തിനുള്ളിൽ പണം പിന്‍വലിക്കുകയാണെങ്കില്‍ 1154 രൂപ ലഭിക്കും. 5 വര്‍ഷത്തിന് ശേഷം പണം പിൻവലിക്കുന്നവർക്ക് 1332 രൂപയും എട്ട് വര്‍ഷത്തിനുള്ളിലാണെങ്കിൽ 1537 രൂപയും ലഭിക്കും.
10 വയസ്സിന് മുകളിലുള്ളവർക്ക് രക്ഷിതാവിന്റെ പേരിലോ സ്വന്തം പേരിലോ KVP അക്കൗണ്ട് തുറക്കാം. മൂന്ന് പേർക്ക് സംയുക്‌തമായി ചേരാനുള്ള ഓപ്ഷനുമുണ്ട്.

ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാനാകും. വിദേശ ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാനാകില്ല. രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിലൂടെയും പദ്ധതിയിൽ ചേരാം. പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കിസാൻ വികാസ് പത്രയുടെ ഫോം പൂരിപ്പിച്ച് നൽകുക. അക്കൗണ്ട് തുറക്കാൻ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം.
ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്കും, അല്ലെങ്കിൽ ഒരു വ്യക്തിയിൽ നിന്ന് വേറൊരു വ്യക്തിയിലേക്കും കിസാൻ വികാസ് പത്ര മാറ്റാൻ കഴിയും.

English Summary: POST OFFICE SCHEME: If you deposit Rs.1000 in Kisan Vikas Patra, Your amount will be Doubles In Years
Published on: 14 February 2022, 05:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now