Updated on: 9 December, 2020 11:29 AM IST
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ അക്കൗണ്ടുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ പോളിസി എടുക്കാം.

പോസ്റ്റൽ വകുപ്പിന് കീഴിൽ തപാൽ ഓഫീസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റൽ പേയ്മെന്റ്റ് ബാങ്ക് ചുരുങ്ങിയ പ്രീമിയത്തിൽ ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കുന്നു. പി എൻ ബി മെറ്റ് ലൈഫ് ഇൻഷുറൻസ് കമ്പനിയുമായി കൈകോർത്താണ് ചെലവുകുറഞ്ഞ പോളിസികൾ വിതരണം ചെയ്യുന്നത്.

രാജ്യത്തു ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത ലക്ഷക്കണക്കിന് വരുന്ന വിദൂര ഗ്രാമ പ്രദേശങ്ങളിൽ തപാൽ ഓഫീസുകളാണ് ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ മേഖലയിൽ ഉള്ളവരെ കൂടി ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. Banking operates in millions of remote rural areas where banking services are not available in the country. The scheme is part of the drive to bring those in the sector under the scope of insurance.

ഇതുവരെ ഇൻഷുറൻസ് പരിരക്ഷ പരിധിയിൽ വരാത്തവരെ ലക്ഷ്യമിട്ടാണ് പോസ്റ്റ് ഓഫീസ് പോളിസികൾ പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്നാണ് പോളിസിയുടെ പേര്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ അക്കൗണ്ടുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ പോളിസി എടുക്കാം.

പോളിസി കാലാവധി തീരുമ്പോൾ മെച്യൂരിറ്റി കാലാവധി പരമാവധി 55 വയസ്സേ വരാവൂ. പോളിസി അംഗങ്ങളിൽ ഒരാൾക്ക് 2 ലക്ഷം രൂപയാണ് കവറേജ് ലഭിക്കുക. അക്കൗണ്ടിൽ ഒന്നിലധികം ആളുകൾ ചേർന്നിട്ടുണ്ടെങ്കിലും ആളൊന്നിന് ഇത് ബാധകമാകും. ഇതിനു വാർഷിക പ്രീമിയമായി 330 അടയ്‌ക്കേണ്ടത്. അതായത് ഒരു ദിവസം ഒരു രൂപയിൽ താഴെ വരുന്ന ചെലവിൽ ഇൻഷുറൻസ് പരിരക്ഷ പോളിസി ഉറപ്പാക്കുന്നു.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജൻ ധൻ യോജന നിയമങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾക്ക് 500 രൂപ ലഭിക്കുകയുള്ളൂ; PMJDY ഗുണഭോക്താക്കളുടെ പ്രത്യേക ആനുകൂല്യങ്ങൾ അറിയുക

English Summary: Postal insurance for the general public is coming.
Published on: 09 December 2020, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now