Updated on: 4 December, 2020 11:18 PM IST

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി.മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുള്ള വിലയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാലാവസ്ഥാ വ്യതിയാനമാണ് ഇതിനെല്ലാം പ്രധാന കാരണം.യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴ ഉരുളക്കിഴങ്ങു കൃഷിയെ ബാധിച്ചു.കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

English Summary: Potato price also rising
Published on: 20 December 2019, 01:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now