Updated on: 4 December, 2020 11:18 PM IST

ഈ ആഴ്ച ചില്ലറ വിൽപ്പന തലത്തിൽ ഉരുളക്കിഴങ്ങ് വില 20-30 ശതമാനം ഉയർന്നു. കിഴങ്ങുവർഗ്ഗത്തിന്റെ ഏറ്റവും വലിയ ഉൽ‌പാദകനായ ഉത്തർപ്രദേശ് ആസാദ്പൂരിൽ നിന്നും കാൺപൂരിൽ നിന്നുമുള്ള ഡിമാൻഡ് കുറയുന്നുണ്ടെങ്കിലും വ്യാപാരികൾ പറയുന്നത് ചില്ലറ വിൽപ്പന തലത്തിൽ പച്ചക്കറി കച്ചവടക്കാർ ലോകഡൗൺ മുതലെടുക്കുന്നതിനാൽ വില ഉയരുന്നു എന്നാണ്.

ബംഗാളിലെ വില കയറ്റം

ഉരുളക്കിഴങ്ങിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉൽ‌പ്പാദകൻ, ആയ പശ്ചിമ ബംഗാളിൽ തൊഴിൽ ക്ഷാമം കാരണം കോൾഡ് സ്റ്റോറേജ്കൾ പലതും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ 460 കോൾഡ് സ്റ്റോറേജുകളിൽ 50 എണ്ണം മാത്രമാണ് തൊഴിൽ ക്ഷാമം മൂലം പ്രവർത്തിക്കുന്നതെന്ന് കോൾഡ് സ്റ്റോറേജ് അസോസിയേഷൻ അംഗം പട്ടിത് പബൻ ദേ പറഞ്ഞു.

കോൾഡ് സ്റ്റോറേജുകളിൽ ഉരുളക്കിഴങ്ങ് കയറ്റുന്നതിനും ഇറക്കുന്നതിനും ബംഗാളിന്റെ വിവിധ ഭാഗങ്ങളായി ബീഹാറിൽ നിന്ന് തൊഴിലാളികൾ വരുന്നു. മൊത്തതലത്തിൽ, സംസ്ഥാനത്ത് ഉരുളക്കിഴങ്ങിന്റെ വില കിലോഗ്രാമിന് 18 രൂപയോളം ഉയരുകയാണ്, ഇത് ചില്ലറ വ്യാപാരത്തിൽ കിലോയ്ക്ക് 23 മുതൽ 24 വരെ ആണ്.

 

ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് ബംഗാളിൽ നിന്ന് വിതരണം ചെയ്യുന്നതിനാൽ ഇവിടെയും ഉരുളക്കിഴങ്ങ് വലിയ വിലയ്ക്കാണ് വിൽക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിവർഷം 100 ലക്ഷം ടൺ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നു.

അരവിന്ദ് അഗർവാൾ, പ്രസിഡന്റ്. കോൾഡ് സ്റ്റോറേജ് അസോസിയേഷൻ ഓഫ് ഉത്തർ പ്ര ദേശ് പറഞ്ഞു, തണുത്ത സിയോറേജ് തലത്തിൽ തങ്ങൾക്ക് തൊഴിൽ ക്ഷാമം നേരിടുന്നില്ലെന്ന് " ലോക്ഡൗണിന് മുമ്പ് 110 ട്രക്കുകൾ ദിവസവും ആസാദ്പൂർ മണ്ഡിയിലേക്ക് കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇപ്പോൾ 40-45 ട്രക്കുകൾ മാത്രമാണ് പോകുന്നത്. അതിൽ 10-12 ട്രക്കുകൾ മാത്രമാണ് ചരക്ക് ഇറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English Summary: potato price high in retail market
Published on: 27 April 2020, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now