Updated on: 11 March, 2024 3:52 PM IST
കോഴിയ്ക്കും തീറ്റയ്ക്കും തീവില! പൗൾട്രി ഫാമുകൾ പൂട്ടുമോ?

1. കോഴി കർഷകരെ പ്രതിസന്ധിയിലാക്കി കേരളത്തിൽ കോഴിക്കുഞ്ഞിനും വില ഉയരുന്നു. 1 ദിവസം പ്രായമായ കുഞ്ഞിന് 54 രൂപയാണ് വില. അതേസമയം, 1500 രൂപയായിരുന്ന 50 കിലോ കോഴിത്തീറ്റയ്ക്ക് 2000 രൂപ വർധിച്ചു. ഉദ്പാദന ചെലവ് വർധിച്ചതോടെ കൃഷി നിർത്തേണ്ട അവസ്ഥയിലാണ് കർഷകർ. ചൂട് മൂലം 10 ശതമാനം കോഴികളും ചത്തുപോകുന്ന സ്ഥിതിയാണ്. ഈ നഷ്ടം സഹിച്ചും കൃഷി തുടർന്നാൽ 1 കിലോ തൂക്കമുള്ള കോഴിയ്ക്ക് 110 രൂപ വരെ കർഷകന് ചെലവാകും. 25-30 രൂപയ്ക്ക് കോഴികുഞ്ഞുങ്ങളെ ലഭിച്ചാൽ മാത്രമാണ് കർഷകന് ലാഭം ലഭിക്കുക.

 കൂടുതൽ വാർത്തകൾ: 'കെ റൈസ്' മാർച്ച് 12ന്; ഒരു റേഷൻ കാർഡിന് പ്രതിമാസം 5 കിലോ അരി

2. വില ഇടിഞ്ഞതോടെ ഓസ്ട്രേലിയയിൽ വ്യാപകമായി മുന്തിരികൃഷി നശിപ്പിക്കുന്നതായി റിപ്പോർട്ട്. അമിത ഉദ്പാദനം നിയന്ത്രിക്കുന്നിതിനാണ് കൃഷി നശിപ്പിക്കുന്നത്. കൂടാതെ, 200 കോടി ലിറ്ററിലധികം വൈനാണ് വിൽപന ചെയ്യാതെ രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ആഗോളതലത്തിൽ വൈനിന്റെ ഉപഭോഗം കുറഞ്ഞത് കയറ്റുമതിയെ സാരമായി ബാധിച്ചു. ഇതുമൂലം ഏകദേശം രണ്ട് വർഷം ഉദ്പാദിപ്പിച്ച വൈനാണ് വിൽക്കാൻ സാധിക്കാത്തത്. അതേസമയം, വൈനിന്റെ ആഗോള ഉദ്പാദനം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

3. കേരളത്തിൽ ഇന്നും 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

4. മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി ടെക്‌നിക്‌സ് വിഷയത്തിൽ 3 മാസത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നു. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് സെന്ററിൽ വച്ച് ഏപ്രില്‍ മുതലാണ് കോഴ്‌സ് ആരംഭിക്കുക. 15 സീറ്റുകളാണുള്ളത്. മാര്‍ച്ച് 15നുമുമ്പ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447710405, 04812351313 (വാട്‌സ്ആപ്പ്), training@rubberboard.org.in (ഈമെയില്‍).

English Summary: Poultry farmers are in crisis as the Prices of chicks and chicken feed are rising
Published on: 11 March 2024, 12:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now