തൃശ്ശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ചേർന്ന് നടത്തുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്കരണ രീതികളിൽ പ്രായോഗിക പരിശീലനം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ പോലുള്ള നാനോ സംരംഭങ്ങൾക്ക് സർക്കാർ സബ്സിഡിയോടെ 4 ലക്ഷം ഗ്രാൻറ്
സംരംഭകർ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യസംസ്കരണ ഉപകരണങ്ങളായ ഡ്രയറുകളും ബാഷ്പീകരണ ഉപകരണങ്ങളും, ആയുർവേദ മേഖലയിലെ എക്സ്ട്രൂഷൻ ടെക്നിക്കുകളും മൂല്യവർദ്ധനവും, എണ്ണ വേർതിരിച്ചെടുക്കൽ സാങ്കേതികതകളും വിശകലനരീതികളും, ന്യൂട്രാസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജന സംസ്കരണം, വികസിത ഭക്ഷ്യ മേഖലകളിൽ പ്രായോഗിക പരിശീലനം, സംരംഭകൻ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ പരിശീലനത്തിലുണ്ടാകും.
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ-ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിൽ മാർച്ച് 20 മുതൽ 25 വരെയാണ് പരിശീലനം.
കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,770 രൂപ ആണ് ആറ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി മാർച്ച് 16ന് മുൻപ് അപേക്ഷിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പങ്കെടുക്കാം ഫോൺ: 0484 2532890 / 2550322, 7012376994.