കർഷകർക്ക് ലാഭകരമായ വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. പ്രധാൻ മന്ത്രി കിസാൻ മാന്ധൻ യോജന (പിഎംകെഎംവൈ) ഈ പദ്ധതികളിൽ ഒന്നാണ്. ചെറുകിട നാമമാത്ര കർഷകർക്കായി രൂപീകരിച്ച ഈ പദ്ധതിയുടെ ലക്ഷ്യം പെൻഷൻ തുക ഉറപ്പാക്കുക എന്നതാണ്.
പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 36,000 രൂപ, അതായത് പ്രതിമാസം 3,000 രൂപ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിയുടെ നേട്ടങ്ങളും, ഉപകാരങ്ങളും കർഷകർക്ക് എങ്ങനെ പ്രയോജനം ചെയ്യാമെന്നും അറിയാം.
പ്രധാനമന്ത്രി കിസാൻ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം 42,000 ലഭ്യമാകും
പ്രധാനമന്ത്രി കിസാൻ മാന്ധൻ യോജനയുടെ യോഗ്യത:
18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
2 ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ചെറുകിട നാമമാത്ര കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഈ പദ്ധതി പ്രകാരം കർഷകർക്ക് 60 വയസ്സ് കഴിഞ്ഞാൽ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.
എന്നാൽ നിർഭാഗ്യവശാൽ ഇതിന് മുമ്പ് കർഷകൻ മരിച്ചാൽ പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കാൻ കർഷകന്റെ ഭാര്യക്ക് അർഹതയുണ്ടാകും.
കുടുംബ പെൻഷൻ പങ്കാളിക്ക് മാത്രമേ ബാധകമാകൂ.
എത്ര സംഭാവന നൽകണം?
കർഷകർ വിരമിക്കൽ തീയതി അതായത് 60 വയസ്സ് എത്തുന്നതുവരെ എല്ലാ മാസവും 55 മുതൽ 200 രൂപ വരെ പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടതായിട്ടുണ്ട് . 18-ാം വയസ്സിൽ 55 രൂപയും 40-ാം വയസ്സിൽ 200 രൂപയും നൽകണം. വിവിധ പ്രായക്കാർക്കനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വ്യത്യാസമുണ്ടാകും.
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന രജിസ്ട്രേഷൻ പ്രക്രിയ:
ഒന്നാമതായി, നിങ്ങളുടെ അടുത്തുള്ള കോമൺ സർവീസ് സെന്ററിലേക്ക് (CSC) പോകുക. നിങ്ങൾ പിഎം കിസാൻ ഗുണഭോക്താവല്ലെങ്കിൽ, നിങ്ങളുടെ എല്ലാ രേഖകളും കൊണ്ടുവരണം കൂടാതെ ഒരു നിശ്ചിത തുക ഗ്രാമതല സംരംഭകന് നൽകണം.
തുടർന്ന് അദ്ദേഹം നിങ്ങളുടെ ആധാർ കാർഡ് നിങ്ങളുടെ അപേക്ഷാ ഫോമുമായി ലിങ്ക് ചെയ്യുകയും നിങ്ങളുടെ സ്വകാര്യ, ബാങ്ക് വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്യും.
അതിനുശേഷം, സബ്‌സ്‌ക്രൈബർമാരുടെ പ്രായം അനുസരിച്ച് അടയ്‌ക്കേണ്ട പ്രതിമാസ തുക സിസ്റ്റം സ്വയമേവ കണക്കാക്കും.
എൻറോൾമെന്റും ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോമും പ്രിന്റ് ചെയ്യപ്പെടും, നിങ്ങൾ അതിൽ ഒപ്പിടണം.
നിങ്ങളുടെ കിസാൻ പെൻഷൻ അക്കൗണ്ട് നമ്പർ സഹിതം നിങ്ങളുടെ കിസാൻ കാർഡ് ആക്‌സസ് ചെയ്യാവുന്നതാണ്.
പിഎം കിസാന് അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യുക