Updated on: 16 March, 2022 12:58 PM IST
യുവാക്കൾക്ക് 4000 രൂപ, മുന്നറിയിപ്പുമായി കേന്ദ്രം

പഞ്ചാങ്കത്തിൽ നാല് സംസ്ഥാനങ്ങളും തൂത്തുവാരിയ ആഘോഷത്തിലാണ് ബിജെപി. ഉത്തർപ്രദേശ് ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ തുടർഭരണത്തിന് മോദി സർക്കാർ തയ്യാറെടുക്കുന്ന വേളയിലാണ് പ്രധാൻ മന്ത്രി റമ്പാൻ സുരക്ഷാ യോജനയ്ക്ക് കീഴിൽ എല്ലാ യുവാക്കൾക്കും 4000 രൂപ ധന സഹായം ലഭിക്കുമെന്ന വാർത്ത പുറത്തുവരുന്നത്. 4000 രൂപ ലഭിക്കാനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും സമൂഹമാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.
എന്നാൽ, ഇത്തരത്തിൽ ഒരു ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ യോജന: ഹോളിക്ക് മുമ്പ് സർക്കാർ 11-ാം ഗഡു പുറത്തിറക്കിയേക്കും; നിങ്ങളുടെ അക്കൗണ്ട് നില പരിശോധിക്കുക

യുവാക്കൾക്ക് മോദി സർക്കാർ 4000 രൂപ തരുന്നുണ്ടോ?

നിങ്ങളുടെ മെയിലിലൂടെയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയോ ഇത്തരത്തിലുള്ള ഏതെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കിൽ ജാഗരാകുക. ഇത് നിങ്ങളെ കെണിയിലാക്കുന്നതിനുള്ള തന്ത്രമാണ്.
കാരണം, ഇതൊരു സൈബർ തട്ടിപ്പാണെന്ന് നിങ്ങൾ ആദ്യം മനസിലാക്കുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അപ്രത്യക്ഷമാകും. അതിനാൽ തന്നെ ഈ സൈബർ കെണിയിൽ നിങ്ങൾ ഇരയാകരുത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ് പ്രചരിക്കുന്നതായും, വഞ്ചിതരാകാതെ മുൻകരുതൽ സ്വീകരിക്കണമെന്നും PIB തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ, സംരംഭങ്ങൾ, പരിപാടികൾ, പദ്ധതികൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന പ്രധാന ഏജൻസിയാണ് PIB.

ബന്ധപ്പെട്ട വാർത്തകൾ: Pashu Kisan Credit Card: 60,000 രൂപ സാമ്പത്തിക സഹായം ലഭിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?

പ്രധാൻ മന്ത്രി റമ്പാൻ സുരക്ഷാ യോജനയ്ക്ക് കീഴിലുള്ള ക്ലെയിം വ്യാജമാണെന്ന് PIB ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു പദ്ധതി കേന്ദ്രസർക്കാർ നടത്തുന്നില്ലെന്നാണ് സൂചന. അതിനാൽ തന്നെ ഈ വ്യാജ വെബ്സൈറ്റിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്ത സത്യമാണോ വ്യാജമാണോ എന്നറിയാൻ PIB ഫാക്റ്റ് ചെക്കിന്റെ സഹായം സ്വീകരിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനായി 918799711259 എന്ന വാട്ട്‌സ്ആപ്പ് നമ്പരിൽ സംശയാസ്പദമായ വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ, ട്വീറ്റുകൾ, ഫേസ്ബുക്ക് പോസ്റ്റുകൾ അല്ലെങ്കിൽ URL അഡ്രസ് അയക്കാവുന്നതാണ്. അല്ലെങ്കിൽ pibfactcheck@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.

ഓൺലൈൻ തട്ടിപ്പുകളെ സൂക്ഷിക്കുക

ഇത്തരത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരിൽ നിരവധി ഓൺലൈൻ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ്പ് എന്ന പേരിൽ സ്കൂൾ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നതായി മുൻപ് സന്ദേശങ്ങൾ പ്രചരിക്കുകയും നിരവധി പേർ ഈ കെണിയിൽ അകപ്പെടുകയും ചെയ്തിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര മന്ത്രി

10,000 രൂപ ധനസഹായം അക്ഷയ കേന്ദ്രം വഴി ലഭിക്കുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പുറമെ, ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനും അക്ഷയ വഴി അവസരമെന്ന രീതിയിലും തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അപേക്ഷ സമർപ്പിച്ചവർക്ക് തുക കിട്ടിത്തുടങ്ങി എന്ന രീതിയിൽ വ്യജപ്രചാരണങ്ങൾ വ്യാപകമാണെങ്കിലും ഇത് വിശ്വസിക്കരുത്.

English Summary: Pradhan Mantri Ramban Suraksha Yojana; Youth Will Get Rs 4,000, Union Govt With A Warning
Published on: 15 March 2022, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now