Updated on: 10 January, 2023 11:54 AM IST

1. പ്രധാന മന്ത്രി ഉജ്ജ്വല യോജന 2.0 യ്ക്ക് കീഴിൽ, പുതിയ LPG സിലിണ്ടറിനായി ഇപ്പോൾ അപേക്ഷിക്കാം, ഉജ്ജ്വല 2.0 യിൽ കുടിയേറ്റ കുടുംബങ്ങൾക്കു, പ്രത്യേക സൗകര്യത്തോടെ PMUY സ്കീംനു കീഴിൽ
1.6 കോടി LPG കണക്ഷനുകൾക്ക് പുതുതായി അധിക വിഹിതം ഏർപ്പെടുത്തി. 18 വയസ്സു പുർത്തിയായ വനിതകൾക്ക് LPG സിലിണ്ടറിനായി അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾക്കു pmuy.gov.in എന്ന website സന്ദർശിക്കുക.

2. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള, മറ്റ് തിരിച്ചറിയൽ രേഖകൾക്കായി ഉപയോഗിക്കുന്ന, അതേ നിലവാരത്തിൽ തന്നെ ആധാർ കാർഡും ഉപയോഗിക്കണമെന്നും, അലക്ഷ്യമായി ആധാറിന്റെ പകർപ്പുകൾ ആർക്കും കൈമാറരുതെന്നും Unique Identification Authority of India, UIDAI നിർദ്ദേശിച്ചു.

3. കേരള കാര്‍ഷിക സര്‍വകലാശാലയുടെ, നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ആഘോഷിച്ചുവരുന്ന വയനാടിന്റെ അന്താരാഷ്ട്ര പുഷ്പമേള; പൂപ്പൊലി 2023 എന്ന പേരില്‍ നടത്തി വരുന്നു. 2023 ജനുവരി 1 മുതല്‍ 15 വരെ നടത്തുന്ന പൂപ്പൊലി 2023 – ന്റെ ഉദ്ഘാടനം ജനുവരി 1നു വൈകിട്ട് 3.3.0-ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ മുഖ്യാതിഥി ആയിരിക്കും. ആയിരത്തില്‍പ്പരം ഇനങ്ങളോടു കൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുളള ലിലിയം ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.

4. പാരമ്പര്യ നാട്ടറിവുകളും, പാരമ്പര്യ വിജ്ഞാനവും സംരക്ഷിച്ച് അടുത്ത തലമുറയ്ക്കായി കൈമാറണമെന്ന് മന്ത്രി ആന്‍റണി രാജു. പടിഞ്ഞാറേക്കോട്ട മിത്രനികേതൻ സിറ്റി സെന്‍ററിൽ വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ, സംസ്ഥാന നാട്ടുവൈദ്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോലുള്ള മഹാമാരികൾക്കെതിരായ മരുന്നുകൾ, ജനങ്ങൾക്ക് ഉപകാരപ്രദമായാൽ സമൂഹം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5 . ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും, കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ, ആലുവ SNDP ഹയർ സെക്കണ്ടറി സ്കൂളിലെ, നാഷണൽ സർവ്വീസ് സ്കീമിലെ വിദ്യാർത്ഥികളും ചേർന്ന്, ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 19 , 20 വാർഡുകളിലെ വീടുകളിൽ അടുക്കള തോട്ടമൊരുക്കി കൊടുക്കുകയും,സൗജന്യമായി വീടുകളിൽ എത്തിക്കുകയും ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടാനാവശ്യമായ തൈകൾ, ആലങ്ങാട് കൃഷി ഭവനിൽ നിന്നും സൗജന്യമായി നൽകി. ഹരിതം പദ്ധതിയുടെ ഉദ്‌ഘാടനം, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു.ആലങ്ങാട് കാർഷികകർമ്മ സേനയുടെ നേതൃത്വത്തിലാണ് തൈകൾ തയാറാക്കിയത്.

6 . സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 2023, ഫെബ്രുവരി രണ്ടാംവാരം തൃശൂരില്‍ നടന്നു. ഇതിനോടനുബന്ധിച്ചുളള സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് രാവിലെ 10 മണിയ്ക്ക് തൃശൂര്‍ ചെമ്പൂക്കാവ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് വിളംബരജാഥ, കര്‍ഷക സംഗമം, സെമിനാറുകള്‍, കന്നുകാലി പ്രദര്‍ശനം, കലാസാംസ്‌കാരിക സമ്മേളനം, മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ഉത്പാദന-വിപണന സാധ്യതകളെ മനസ്സിലാക്കാന്‍ കഴിയുന്ന എക്‌സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിച്ചു.

7 . മിത്ര നികേതൻ, സിറ്റി സെന്റർ തിരുവന്തപുരം സംഘടിപ്പിച്ച വൈദ്യ മഹാ സഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, ആരോഗ്യ പരിപാലനത്തിൽ ചെറു മണി ധാന്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം മന്ത്രി G. R അനിൽ നിർവഹിച്ചു.


8 . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കാസർഗോഡ് ജില്ലയ്ക്ക് മുന്നേറ്റമുണ്ടായതായി, ജില്ലാ വികസന കോര്‍ഡിനേഷന്‍ അവലോകന സമിതി ദിശ മൂന്നാം പാദവാര്‍ഷിക യോഗം വിലയിരുത്തി. കമ്മിറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മുഴുവന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും, പുരോഗതി വിശദമായി ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുടെ. ജില്ലയില്‍ 497 തൊഴുത്തും, 122 ആട്ടിന്‍കൂടും 133 കോഴിക്കൂടും 77 ഫാം പോണ്ട്, 836 സോക്പിറ്റ്, 172 കംപോസ്റ്റ്, 30 കിണര്‍ റീചാര്‍ജ്, 44 അസോള ടാങ്ക് എന്നിവ നിര്‍മ്മിച്ച് മാതൃകയായി. നിലവില്‍ 110 ശതമാനം തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍ സൃഷ്ടിച്ചു. P .M .G .S .Y പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 116 റോഡുകളില്‍, 101 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കുടിവെള്ള പദ്ധതികളില്‍ സ്ഥല സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹാരം കാണണമെന്നും, പദ്ധതികള്‍ വൈകിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും രാജ്‌മോഹന്‍ ഉണ്ണത്താന്‍ എം.പി നിര്‍ദേശിച്ചു.

9 . ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ്, ഓരോ ദിവസവും എത്തുന്ന ജനകുട്ടമെന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ നഗരിയിലെ കൈറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങള്‍ ഏറ്റെടുത്ത ബേക്കല്‍, ബേപ്പൂര്‍ ഫെസ്റ്റിവലുകള്‍ ടൂറിസം വകുപ്പ് നടത്തുന്നത് തുടരും. ബീച്ച് ടൂറിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ പ്രധാനമാണ്, അതിനുദാഹരണമാണ് ബേക്കലില്‍ കാണുന്ന വലിയ ജനപങ്കാളിത്തം എന്ന് അദ്ദേഹം വ്യക്തമാക്കി.

10 . നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ, ഡിജിറ്റൽ ഫയലിംഗ് സംവിധാനമായ ഇ-ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഫയൽ കൈമാറ്റം സുതാര്യമായും, വേഗത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇതോടൊപ്പം നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ചീഫ് ഓഫീസുകളിലും, ജില്ല ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ബോർഡ് ചെയർമാൻ വി ശശികുമാർ, ഡയറക്ടർ മണ്ണാറം രാമചന്ദ്രൻ, സെക്രട്ടറി കെ എം സുനിൽ എന്നിവർ പങ്കെടുത്തു.

11 . പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള District Development & Monitoring Committee (Disha) യോഗമാണ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തിയത്. 2022 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് നടത്തിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന, ദേശീയ നഗര/ഗ്രാമ ഉപജീവനദൗത്യം, ജലജീവന്‍മിഷന്‍, ശുചിത്വമിഷന്‍, സംയോജിത ശിശുവികസന പരിപാടി, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ സാമൂഹ്യസഹായ പദ്ധതി, പ്രധാന മന്ത്രി ഫസല്‍ ബീമായോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പ്രധാന മന്ത്രി ഉജ്വല്‍ യോജന, പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, പ്രധാന മന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.

12 . 2023 ഓടെ കേരളത്തിലെ റവന്യൂവകുപ്പിന്റെ മുഴുവന്‍ വില്ലേജ്, താലൂക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളും, ഡിജിറ്റലൈസ് ചെയത് സമ്പൂര്‍ണ ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റുകയാണ് മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കാടാമ്പുഴയിലെ മേല്‍മുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കൂടുതല്‍ വേഗതയേറിയ ഇ-സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് എല്ലാ നിയമസഭാ എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

13 . വയനാട് ജില്ലയിലെ പൊരുന്നന്നൂര്‍ ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വെള്ളമുണ്ട, എടവക എന്നീ പഞ്ചായത്തുകളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് അറിയിച്ചു. ഭാഗികമായി മാത്രം കുത്തിവെപ്പെടുത്ത രണ്ട് കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് ഒമ്പത്, പത്ത് വയസ്സുകളുള്ള കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

14 . 2022 സാമ്പത്തിക വർഷം, ഏപ്രിൽ - നവംബർ മാസ കാലയളവിൽ ഗോതമ്പ് കയറ്റുമതി, 29 ദശാംശം 29 ശതമാനം ഉയർന്ന് 1 ദശാംശം 50 ബില്യൺ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മേയിൽ ഗോതമ്പ് കയറ്റുമതി സർക്കാർ നിരോധിച്ചെങ്കിലും, ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ചില കയറ്റുമതികൾ അനുവദിച്ചിട്ടുണ്ട്.

15. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇടുക്കി ജില്ലയിലെ ആദ്യ കാര്‍ഷിക സൗരോര്‍ജനിലയം പ്രവര്‍ത്തനം തുടങ്ങി..കൂടുതൽ കൃഷി വാർത്തകൾ...

English Summary: Pradhan Mantri Ujjwala yojana 2.0 can be applied now
Published on: 31 December 2022, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now