1. News

PMUY: പ്രധാൻ മന്ത്രി ഉജ്ജ്വല എൽപിജി സബ്‌സിഡി അടുത്ത വർഷത്തേക്കും നീട്ടിയേക്കും

2024 സാമ്പത്തിക വർഷത്തേക്കുള്ള യൂണിയൻ ബജറ്റ് ഉജ്ജ്വല ഗുണഭോക്താക്കൾക്ക് പാചക വാതക സിലിണ്ടറിന് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് 200 രൂപ തോതിൽ സബ്‌സിഡി നൽകുന്ന പദ്ധതി, മറ്റൊരു സാമ്പത്തിക വർഷത്തേക്ക് നീട്ടാൻ സാധ്യത.

Raveena M Prakash
PMUY: Pradhan Mantri Ujjwala LPG Subsidy will continue to next year
PMUY: Pradhan Mantri Ujjwala LPG Subsidy will continue to next year

2024 സാമ്പത്തിക വർഷത്തേക്കുള്ള യൂണിയൻ ബജറ്റിൽ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ (PMUY) എൽപിജി ഗുണഭോക്താക്കൾക്ക് പാചക വാതക സിലിണ്ടറിന് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് 200 രൂപ തോതിൽ സബ്‌സിഡി നൽകുന്ന പദ്ധതി, മറ്റൊരു സാമ്പത്തിക വർഷത്തേക്ക് ക്കൂടി നീട്ടാൻ സാധ്യത. ഗാർഹിക പാചക വാതകം സംസ്ഥാനങ്ങളിലെ അനാവൃതമായ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും, 100% എൽപിജി കവറേജ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി ഉജ്ജ്വല പദ്ധതി 2023 മാർച്ചിനുശേഷവും വിപുലപ്പെടുത്തിയേക്കും. ഉയർന്ന അന്താരാഷ്‌ട്ര വാതക വിലയ്‌ക്കിടയിലുള്ള പണപ്പെരുപ്പ സമ്മർദ്ദം തടയുന്നതിനുള്ള ശ്രമത്തിൽ, 2021 മെയ് മാസത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ (PMUY), 90 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വർഷത്തിൽ 12 സിലിണ്ടറുകൾക്ക്, ഒരു സിലിണ്ടറിന് 200 രൂപ തോതിൽ സബ്‌സിഡി പ്രഖ്യാപിച്ചു.

6,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2023, സാമ്പത്തിക വർഷത്തിലും തുടരുമെന്ന് പ്രഘ്യാപിച്ചു. സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഒരു സാമ്പത്തിക വർഷം കൂടി നീട്ടാൻ സാധ്യതയുണ്ട്. പല സംസ്ഥാനങ്ങളും 100% എൽപിജി കവറേജിൽ എത്താത്തതിനാൽ പദ്ധതി തുടരും,ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1,600 രൂപയുടെ സാമ്പത്തിക സഹായവും, സൗജന്യ എൽപിജി കണക്ഷനും, ഒപ്പം സൗജന്യ ഗ്യാസ് സ്റ്റൗ നൽകി എൽപിജി സിലിണ്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉജ്ജ്വല പദ്ധതി തുടരാൻ സർക്കാർ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. 

നവംബർ 1 ലെ കണക്കനുസരിച്ച്, 54.9% എൽപിജി കവറേജുള്ള മേഘാലയയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നത്, ത്രിപുര, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവയ്ക്ക് 79.3%, 80.2%, 80.6% കവറേജ് ഉണ്ട്. സംസ്ഥാനങ്ങളിലെ ഈ വിടവുകളോടെ, ഉജ്ജ്വല യോജനയുടെ വിപുലീകരണം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സൗജന്യ ഗ്യാസ് കണക്ഷൻ ലഭ്യമായി ഉറപ്പാക്കും. PMUY 1, 2016, ഉജ്ജ്വല 2.0 2021 ഓഗസ്റ്റ് 10-ന് സമാരംഭിച്ചു, ആദ്യ ഘട്ടത്തിൽ നഷ്‌ടമായ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി എല്ലാവർക്കും എത്തിയെന്ന് ഉറപ്പു വരുത്തും. ഈ വർഷം രാജ്യത്ത് എൽപിജി കണക്ഷനുകളുടെ എണ്ണം 325 ദശലക്ഷത്തിൽ എത്തിയിട്ടുണ്ടെന്നും അതിൽ 96 ദശലക്ഷം കണക്ഷനുകൾ PMUY യ്ക്ക് കീഴിൽ നൽകിയിട്ടുണ്ടെന്നും, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ആഴ്ച ലോക്സഭയിൽ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയും വിലക്കയറ്റം ഇനിയും ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമൂഹത്തിലെ ദുർബല വിഭാഗത്തിനും സബ്‌സിഡി നീട്ടാനുള്ള നീക്കം.

സാമ്പത്തിക രംഗത്ത്, കുറഞ്ഞ വിലയ്ക്ക് പാചക വാതകം വിൽക്കുന്നതിലെ നഷ്ടം നികത്താൻ എണ്ണ വിപണന കമ്പനികൾക്ക് (OMC) 22,000 കോടി രൂപ ഒറ്റത്തവണയായി നൽകുന്നതിന് ഒക്ടോബറിൽ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. അടുത്തിടെ അവസാനിച്ച ശീതകാല സമ്മേളനത്തിൽ പാർലമെന്റ് അംഗീകരിച്ച FY23-നുള്ള ഗ്രാന്റുകൾക്കായുള്ള അനുബന്ധ ആവശ്യത്തിൽ, ഗവൺമെന്റ് പെട്രോളിയം സബ്‌സിഡിക്ക് അധികമായി 24,944 കോടി രൂപയായി കണക്കാക്കി, ബജറ്റ് വിഹിതമായ 5,812 കോടി രൂപയ്ക്ക് മുകളിലാണിത്. കൂടുതലും ആഭ്യന്തര എൽപിജിക്ക് OMC-കളിലേക്കുള്ള പേയ്‌മെന്റുകൾക്കായി പിഎംയുവൈ(PMUY)യുടെ കീഴിൽ പ്രവർത്തനങ്ങളും കണക്ഷനുകളും നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തണുപ്പ് ഉത്തരേന്ത്യയെ കീഴടക്കുന്നു, കനത്ത മൂടൽമഞ്ഞിൽ ദൃശ്യപരത കുറയ്ക്കുന്നു

English Summary: PMUY: Pradhan Mantri Ujjwala LPG Subsidy will continue to next year

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds