Updated on: 4 December, 2020 11:18 PM IST
പ്രളയം ബാധിച്ച  കമുക് കർഷകർ  ഇപ്പോൾ വിലയിടിവും നേരിടുകയാണ്. ഒരു കിലോ അടക്കയ്ക്ക് ഒരാഴ്ചയ്ക്കിടെ 20 രൂപയാണ് കുറഞ്ഞത്. ഒരു കിലോ അടയ്ക്കയുടെ വില ഈ സീസണിന്റെ തുടക്കത്തിൽ 240 രൂപയായിരുന്നു. ഇപ്പോൾ 220 രൂപയായി. വില ഇനിയും കുറയാനിടയുണ്ടെന്ന സൂചനയാണ് വ്യാപാരികളിൽ നിന്നു ലഭിക്കുന്നത്. ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് അടയ്ക്ക കൂടുതലായി വിപണിയിലെത്തുന്നത്.    

കർഷകരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതാണ് ഈ വിലയിടിവ്. കാംപ്കോയാണ് അടയ്ക്ക വില പ്രധാനമായും നിർണയിക്കുന്നത്.വിലയിടിവ് തടയാനുള്ള നടപടികൾ കാംപ്കോയിൽ നിന്നും ഉണ്ടാകുന്നില്ല. ജില്ലയിലെ അടയ്ക്ക കൃഷിയുടെ മൂന്നിലൊന്നും കഴിഞ്ഞ മഴക്കാലത്ത് മഹാളി പടർന്നു നശിച്ചിരുന്നു.ഇതു കാരണം ഉൽപാദനവും കുറവാണ്.

8022 ടൺ അടയ്ക്ക നശിച്ചെന്നാണ് കൃഷിവകുപ്പിൻ്റെ കണക്ക്. കർഷകരെ സഹായിക്കാൻ സർക്കാർ 2 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകരിലേക്ക് എത്തിയിട്ടില്ല. ഉൽപാദനക്കുറവിനു പുറമെ വിലയിടിവും കൂടിയായതോടെ ബാങ്ക് വായ്പകളും മറ്റും  തിരിച്ചടയ്ക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്
English Summary: price fall areca nut a set back for farmers
Published on: 05 March 2019, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now