Updated on: 4 December, 2020 11:18 PM IST

കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000 തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു

ഇടുക്കിയില്‍ ധാരാളം കൃഷി ചെയ്യുന്നതിനാൽ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 – 1200 രൂപ വരെയെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കാന്താരിക്ക് വന്‍ ഡിമാന്റ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുര്‍ക്കയിലിട്ട കാന്താരിയും ഒക്കെ യഥേഷ്ടം വാങ്ങി കൊണ്ടുപോവുകയാണ്. ആവശ്യക്കാര്‍ ഏറുന്നുണ്ടെങ്കിലും ധാരാളം ലഭിക്കാനില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.പൊതുവെ നന്നായി കായ്ക്കുന്ന കുഞ്ഞിച്ചെടിയാണ് കാന്താരി മുളകിന്റേത്. കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാള്‍ കുറവാണ്.

English Summary: Price of bird's eye chilli rising
Published on: 23 October 2019, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now