Updated on: 4 December, 2020 11:19 PM IST

വിപണിയിൽ പലവ്യഞ്ജനങ്ങളുടെ വില താഴ്ന്നു തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം കൂടുതൽ സുഗമമായതും കച്ചവടം ഇടിഞ്ഞതും ആണ് വില കുറയാനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്.

കൊല്ലം ജില്ലയിൽ ലോക്ഡൗൺ lockdown  time കാലത്ത് വൻ തോതിൽ ഉയർന്ന ചെറുപയർ, ശർക്കര ,പാമോയിൽ ,വെളിച്ചെണ്ണ, സാമ്പാർ പരിപ്പ് ,ഉഴുന്ന് ,കൊച്ചുള്ളി ,സവാള എന്നിവയുടെ വിലയാണ് താഴ്ന്നത്.

ലോക്‌ഡൗണിൻറെ ആദ്യദിനങ്ങളിൽ 90 രൂപയിലേക്ക് ഉയർന്നു സവാള വില ഇപ്പോൾ 18 ആയി കുത്തനെ ഇടിഞ്ഞിട്ടുണ്ട്‌.

എന്നാൽ പല ഇനങ്ങൾക്കും ലോക്‌ഡൗണിന്‌ മുമ്പുള്ള അവസ്ഥയിലേക്ക് വില താഴ്ന്നിട്ടില്ല.  വരും ദിവസങ്ങളിൽ വില കൂടുതൽ ഇടിയാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറയുന്നു. എന്നാൽ വൻ പയർ വില വീണ്ടും ഉയർന്ന് 82 ആയി. പച്ചരിയുടെ വിലയിൽ കാര്യമായ മാറ്റം വന്നില്ല.

വിലക്കുറവിനൊപ്പം വിപണിയിൽ പല ആവശ്യവസ്തുക്കൾക്കും ഉണ്ടായ ക്ഷാമവും വലിയതോതിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌ . ആദ്യ ആഴ്ചകളിൽ എല്ലാ പലവ്യഞ്ജന കടകളിലും വൻതിരക്കായിരുന്നു. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് food security prediction ആശങ്കയിൽ ജനങ്ങൾ വൻതോതിൽ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൂട്ടി.  ലോക്‌ഡൗണിൽ വലിയ ഇളവുകൾ ഉണ്ടായിട്ടും ഇപ്പോൾ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കാര്യമായ തിരക്കില്ല.

വിലനിലവാര  പട്ടിക grocery price list

ആദ്യത്തേത്‌ - ലോക്‌ഡൗണിന്‌ മുമ്പുള്ള വില, price before lockdown

രണ്ടാമത് - ലോക്‌ഡൗൺ കാലത്തെ ഉയർന്ന വില, price during lockdown

 മൂന്നാമത്  - ഇപ്പോഴത്തെ വില present price

എന്നിവ ക്രമമനുസരിച്ച് താഴെ നൽകുന്നു

 

അരി സെവൻ സ്റ്റാർ ജയ  37, 38 ,37

ചെറുപയർ   118 ,134 ,130

ശർക്കര   48, 64, 55

പാമോയിൽ   80, 90, 80

സാമ്പാർ പരിപ്പ്   70, 85, 80

ഉഴുന്ന്  110 ,120 ,110

ഗ്രീൻപീസ്സ്  120, 160, 155

മല്ലി   80,  95, 80

വൻപയർ  70, 80, 82

പച്ചരി  30, 32 ,32

നാടൻ ഏത്തക്കുല കിലോയ്ക്ക്  74 രൂപ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

English Summary: Price of grocery items reduced
Published on: 30 May 2020, 03:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now