Updated on: 23 February, 2023 6:26 PM IST
Prime Minister Modi has discussed the opportunities of using Green Energy in India

കാറ്റ്, സൗരോർജ്ജം, ബയോഗ്യാസ് തുടങ്ങിയ പുനരുപയോഗ ഊർജ്ജത്തിൽ ഇന്ത്യയുടെ സാധ്യതകൾ ഒരു സ്വർണ്ണ ഖനി അല്ലെങ്കിൽ എണ്ണപ്പാടം പോലെ കുറവല്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഹരിത ഊർജ്ജ മേഖലയിൽ ആഗോള നിക്ഷേപകരോട് സംവദിച്ചു. 'ഈ ബജറ്റ് ഒരു അവസരം മാത്രമല്ല, നമ്മുടെ ഭാവി സുരക്ഷയുടെ ഉറപ്പ് കൂടി ഉൾക്കൊള്ളുന്നുണ്ട്' എന്ന് ഹരിത ഊർജ്ജ മേഖലയുടെ വളർച്ചയെക്കുറിച്ച് 2023-24 ലെ കേന്ദ്ര ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ഒരു വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

2014 മുതൽ രാജ്യത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയ പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കൽ കൂടിയാണ് ഗ്രീൻ എനർജി എന്ന് അദ്ദേഹം പറഞ്ഞു. 'ഗ്രീൻ എനർജിയിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കും, ഇന്ത്യയിൽ നിക്ഷേപം നടത്താൻ എല്ലാ നിക്ഷേപകരെയും പങ്കാളികളെയും ഞാൻ ക്ഷണിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ സൗരോർജ്ജം, കാറ്റ്, ബയോഗ്യാസ് എന്നിവയുടെ സാധ്യതകൾ നമ്മുടെ സ്വകാര്യമേഖലയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും സ്വർണ്ണ ഖനിയെക്കാളും എണ്ണപ്പാടത്തേക്കാളും കുറവല്ല' എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഹരിത ഊർജത്താൽ ലോകത്തെ നയിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി സർക്കാർ സംഘടിപ്പിച്ച 12 പോസ്റ്റ്-ബജറ്റ് വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതായ 'ഗ്രീൻ ഗ്രോത്ത്'(Green Growth) എന്ന വിഷയത്തിൽ വ്യാഴാഴ്ച, പ്രധാന മന്ത്രി, പോസ്റ്റ്-ബജറ്റ് വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

2014ന് ശേഷം രാജ്യത്ത് അവതരിപ്പിച്ച ബജറ്റുകളും ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് പുറമെ പുതിയ കാലത്തെ പരിഷ്‌കാരങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻവർഷങ്ങളിൽ രാജ്യത്ത് അവതരിപ്പിച്ച ബജറ്റുകളിലെ പ്രഖ്യാപനങ്ങളെക്കുറിച്ചു അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്തു വ്യവസായങ്ങൾക്ക് ഹരിത വായ്പ, കർഷകർക്ക് പ്രധാനമന്ത്രി പ്രണാമം യോജന, ഗ്രാമങ്ങൾക്ക് ഗോബർദൻ യോജന, നഗരങ്ങൾക്കുള്ള മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങൾ ഒഴിവാക്കൽ നയം, ഹരിത ഹൈഡ്രജൻ, തണ്ണീർത്തട സംരക്ഷണം തുടങ്ങി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചത് പ്രധാനമന്ത്രി ചടങ്ങിൽ എടുത്തുപറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Avian Influenza (H5N1): ബൊക്കാറോയിലെ കോഴി ഫാമിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി കണ്ടെത്തി

English Summary: Prime Minister Modi has discussed the opportunities of using Green Energy in India
Published on: 23 February 2023, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now