ഏഷ്യയിലെ ഏറ്റവും വലിയ സോളാർ സൗരോര്‍ജ പദ്ധതി) പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് . രാജ്യത്ത് ശുദ്ധവും വിലകുറഞ്ഞതുമായ വൈദ്യുതിയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം ഉയർന്നുവരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.ഇപ്പോൾ മാത്രമല്ല 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ആവശ്യമുള്ള ഊർജമായി സൗരോര്‍ജം മാറും-പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ സിംഗിൾ-സൈറ്റ് പവർ പ്ലാന്റുകളിലൊന്നാണ് രിവയിലേത്.1590 ഏക്കറോളം വിസ്തൃതിയിലാണ് സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 500 ഹെക്ടറുകളിൽ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള മൂന്ന് സോളാർ യൂണിറ്റുകളാണ് സോളാർ പാർക്കിലുള്ളത്. രിവ അൾട്രാ മെഗാ സോളാർ ലിമിറ്റഡ് വികസിപ്പിച്ച സോളാർ പാർക്ക് മധ്യപ്രദേശ് ഊർജ വികാസ് നിഗം ലിമിറ്റഡ്, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്തസംരംഭമാണ്. പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ വർഷം തോറും പുറത്തു വരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടൺ കുറവുവരുമെന്നാണ് മധ്യപ്രദേശ് സർക്കാർ പറയുന്നത്.
രിവ അൾട്രാ മെഗാ സോളാർ ലിമിറ്റഡ് വികസിപ്പിച്ച സോളാർ പാർക്ക് മധ്യപ്രദേശ് ഊർജ വികാസ് നിഗം ലിമിറ്റഡിന്റെ (എംപിയുവിഎൻ), കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്‍സിഐ) ചേർന്നാണ് സോളാർ പാർക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്.138 കോടി രൂപയുടെ കേന്ദ്ര ധനസഹായം പദ്ധതിയ്ക്ക് ലഭിച്ചിരുന്നു.
Prime Minister Narendra Mod inaugurate Asia’s largest solar power plant in Madhya Pradesh’s Rewa district, which he said will reduce emission equivalent to approximately 15 lakh tonne of carbon dioxide every year. It is one of the largest single-site solar power plants in India and the world developed on 1,590 hectare of land in Gurh tehsil of Rewa district.