പാർലമെന്റ് മന്ദിരത്തിന്റെ പൂജയ്ക്കും സെങ്കോൽ ചടങ്ങിനും ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം അലങ്കരിക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള 900 ഓളം കരകൗശല വിദഗ്ധർ നെയ്ത പ്രീമിയം പരവതാനികളാണ് ഇന്ത്യയുടെ പുതിയ പാർലമെന്റിൽ അവതരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക്, ലോക്‌സഭയുടെയും രാജ്യസഭയുടെയും പരവതാനികളിൽ ദേശീയ പക്ഷിയായ മയിലിന്റെയും. ദേശീയ പുഷ്പമായ താമരയുടെയും അതിമനോഹരമായ ചിത്രങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്. 'മെയ്ഡ് ഇൻ ഇന്ത്യ' സംരംഭത്തിന് അനുസൃതമായി, നാഗ്പൂരിൽ നിന്നുള്ള തേക്ക് തടിയും, രാജസ്ഥാനിലെ ശർമ്മതുരയിൽ നിന്നുള്ള ചുവപ്പും വെള്ളയും മണൽക്കല്ലും പോലെയുള്ള വിവിധതരം വസ്തുക്കളാണ് പാർലമെന്റ് മന്ദിരത്തിന്റെ ഫ്ലോർ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതു കൂടാതെ, ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള പരവതാനികൾ, രാജസ്ഥാനിൽ നിന്നുള്ള കല്ല് കൊത്തുപണികൾ എന്നിവയും മന്ദിരത്തിന്റെ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
ഇത് കൂടാതെ, അജ്മീറിനടുത്തുള്ള ലഖയിൽ നിന്നുള്ള ചുവന്ന ഗ്രാനൈറ്റ്, രാജസ്ഥാനിലെ അംബാജിയിൽ നിന്നുള്ള വെളുത്ത മാർബിൾ എന്നിവയും തറയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് അധികൃതർ വെളിപ്പെടുത്തി. ത്രിപുരയിൽ പ്രവർത്തിക്കുന്ന ബോധ്‌ജംഗ്‌നഗറിലെ മുത ഇൻഡസ്‌ട്രീസാണ് എപ്പിറ്റോം ബാംബൂ വുഡ് ഫ്ലോറിംഗ് വിതരണം ചെയ്തത്. 100 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ കമ്പനിയായ ഒബീറ്റി കാർപെറ്റ്‌സ്, ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടി 150-ലധികം പരവതാനികൾ വീതമാണ് നിർമ്മിച്ചതെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യസഭയുടെ ചുവരുകളിൽ ഉപയോഗിക്കുന്ന നിറങ്ങൾ പ്രാഥമികമായി കോക്കും റെഡും, ലോക്‌സഭയുടെ രൂപം ഇന്ത്യൻ മയിലിന്റെ തൂവലിൽ കാണപ്പെടുന്ന നിറത്തിൽ നിന്നുള്ള പ്രചോദനമായ, അഗേവ് ഗ്രീൻ കളറാണെന്ന് വിദഗ്ദ്ധർ പറയുന്നു.
64,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 888 പേർക്ക് താമസ സൗകര്യമുള്ള പുതിയ പാർലമെന്റ് കെട്ടിടം പഴയ പാർലമെന്റ് കെട്ടിടത്തേക്കാൾ മൂന്നിരട്ടി വലുതാണ്. പഴയ പാർലമെന്റ് മന്ദിരം വൃത്താകൃതിയിലും പുതിയ കെട്ടിടം ത്രികോണാകൃതിയിലുമാണ്. പഴയ കെട്ടിടത്തിൽ ലോക്‌സഭയിൽ 543 സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, പുതിയ കെട്ടിടത്തിൽ 888 പേർക്ക് ലോക്‌സഭയിൽ ഒരുമിച്ച് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പഴയ പാർലമെന്റ് മന്ദിരത്തിൽ രാജ്യസഭയിൽ 250 സീറ്റുകളാണുണ്ടായിരുന്നത്. പുതിയ കെട്ടിടത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം 384 ആയി ഉയർത്തിയിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയാണ് പുതിയ ലോക്‌സഭാ ഹാൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഒപ്പം ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കി രാജ്യസഭാ ചേമ്പറിന്റെ രൂപരേഖയും തയ്യാറാക്കിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരിൽ നിന്ന് 159,660 കോടി രൂപയുടെ നെല്ല് താങ്ങുവിലയിൽ സംഭരിച്ച് കേന്ദ്രം
Pic Courtesy: The Indian Express, India Today
Source: Ministry Of Home Affairs