വിവിധ സർക്കാർ വകുപ്പുകളിലും ഓർഗനൈസേഷനുകളിലും പുതുതായി നിയമിതരായ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വിതരണം ചെയ്യുകയും, വീഡിയോ കോൺഫറൻസിംഗ് വഴി അവരെ അഭിസംബോധന ചെയ്യും. 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ‘റോസ്ഗർ മേള’യുടെ ഭാഗമാണിത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള മോദിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് PMO അവരുടെ ഓദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. 'റോസ്ഗർ മേള' കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉത്തേജകമായി പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ ജൂനിയർ എഞ്ചിനീയർമാർ, ലോക്കോ പൈലറ്റുമാർ, ടെക്‌നീഷ്യൻമാർ, ഇൻസ്പെക്ടർ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, ഗ്രാമീൺ ദാക് സേവക്, ആദായ നികുതി ഇൻസ്‌പെക്ടർമാർ, അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് ചേരും.
'കർമയോഗി തുടക്കം' മൊഡ്യൂളിൽ നിന്ന് പഠിച്ച് പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരുടെ അനുഭവവും പരിപാടിയിൽ പങ്കുവെക്കും. വിവിധ സർക്കാർ വകുപ്പുകളിൽ പുതുതായി നിയമിതരായ എല്ലാവർക്കും വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സാണ് മൊഡ്യൂൾ.
ബന്ധപ്പെട്ട വാർത്തകൾ: കർണാടകയിൽ ജലസേചനം, കുടിവെള്ളം തുടങ്ങിയ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു പ്രധാനമന്ത്രി