1. News

കർണാടകയിൽ ജലസേചനം, കുടിവെള്ളം തുടങ്ങിയ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു പ്രധാനമന്ത്രി

കർണാടകയിൽ കൊടേക്കലിൽ ദേശീയ പാത വികസന പദ്ധതിക്ക് പുറമെ ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നിർവഹിച്ചു.

Raveena M Prakash
Prime Minister Narendra Modi today inaugurated Karnataka's Water Irrigation project
Prime Minister Narendra Modi today inaugurated Karnataka's Water Irrigation project

കർണാടകയിലെ കൊടേക്കലിൽ ദേശീയ പാത വികസന പദ്ധതിക്ക് പുറമെ ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഈ മാസം, ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കർണാടകയിൽ എത്തുന്നത്. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ ജനുവരി 12ന് അദ്ദേഹം ഹുബ്ബള്ളിയിൽ എത്തിയിരുന്നു, അതിനിടയിൽ വമ്പിച്ച റോഡ് ഷോ നടത്തിയിരുന്നു.

കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ, സംസ്ഥാന മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷനുകൾ വഴി സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകുകയെന്ന ലക്ഷ്യത്തോടെ, ജൽ ജീവൻ മിഷന്റെ കീഴിലുള്ള യാദ്ഗിരി ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതിക്ക് കൊടേക്കലിൽ മോദി തറക്കല്ലിട്ടു. പദ്ധതി പ്രകാരം 117 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റും നിർമിക്കും. 

2,050 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700-ലധികം ഗ്രാമീണ ആവാസ വ്യവസ്ഥകളിലും മൂന്ന് പട്ടണങ്ങളിലുമായി ഏകദേശം 2.3 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. പരിപാടിയിൽ നാരായൺപൂർ ലെഫ്റ്റ് ബാങ്ക് കനാൽ - എക്സ്റ്റൻഷൻ റിനവേഷൻ ആൻഡ് മോഡേണൈസേഷൻ പ്രോജക്ട് (NLBC - ERM) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10,000 ക്യുസെക്‌സ് കനാൽ വഹിക്കാൻ ശേഷിയുള്ള പദ്ധതിക്ക് 4.5 ലക്ഷം ഹെക്ടർ പ്രദേശത്തെ ജലസേചനം നടത്താനാകും. 

കലബുറഗി, യാദ്ഗിരി, വിജയപുര ജില്ലകളിലെ 560 ഗ്രാമങ്ങളിലെ മൂന്ന് ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏകദേശം 4,700 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. NH-150C യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഈ 6-വരി ഗ്രീൻഫീൽഡ് റോഡ് പദ്ധതി സൂറത്ത് - ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമാണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: പുതിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേരള സർക്കാർ

English Summary: Prime Minister Narendra Modi today inaugurated Karnataka's Water Irrigation project

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds