PM കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു ഇന്ന് പ്രധാനമന്ത്രി പുറത്തിറക്കും. 16,800 കോടി രൂപയുടെ പതിമൂന്നാം ഗഡു, പ്രധാനമന്ത്രി നരേന്ദ്രമോദി ബെലഗാവിയിൽ വെച്ചു ഏകദേശം എട്ട് കോടിയിലധികം വരുന്ന ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറും. പ്രധാനമന്ത്രി കിസാൻ സമ്മാന് നിധിക്ക് PM കിസാനു കീഴിൽ, അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം കർഷകർക്ക് നൽകി വരുന്നു .
ഹോളി, റാബി വിളവെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ യോഗ്യരായ എട്ട് കോടിയിലധികം കർഷകർക്ക് 16,800 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യം, ഫെബ്രുവരി 27 ന് പുറത്തിറക്കും. PM കിസാന്റെ 13-ാം ഗഡു കർണാടകയിലെ ബെലഗാവിയിൽ നടക്കുമെന്ന് ഞായറാഴ്ച, PMO യുടെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇൻസ്റ്റാൾമെൻറ് തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈ മാറുന്നു. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചെങ്കിലും 2018 ഡിസംബറിൽ ഇത് പ്രാബല്യത്തിൽ വന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉള്ളിയുടെ കയറ്റുമതി സംബന്ധിച്ചുള്ള നിരോധന റിപ്പോർട്ടുകൾ തള്ളി സർക്കാർ