Updated on: 22 May, 2022 5:50 PM IST
  1. മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം: അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴി അപേക്ഷകൾ നൽകുന്നതിനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഇതോടൊപ്പം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ച ബുക്ക് ലെറ്റ് പ്രകാശനം, കുടിശ്ശിക നിവാരണ യജ്ഞത്തിന്റെയും ആഭ്യന്തര ഓഡിറ്റ് പൂർത്തീകരണത്തിന്റെയും പ്രഖ്യാപനം, സോഷ്യൽ ഓഡിറ്റ് ഇടക്കാല റിപ്പോർട്ട് സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. അതത് താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഇത് സഹായകമാകുമെന്നും അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്ന നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.
  2. വായ്പ /ധനസഹായം നൽകുന്നു: കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നൽകുന്നു.ശീതീകരണ സംരംഭങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്കരണ ഘടകങ്ങൾ, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനായാണ് ധനസഹായം നൽകുന്നത്. ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് കോപ്പറേറ്റീവ് ബാങ്കുകൾ, കേരള ഗ്രാമീൺ ബാങ്കുകൾ വഴി വായ്പ ലഭിക്കും. താത്പര്യമുള്ള  കർഷകർക്ക് https://agriinfra.dac.gov.in/ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത്  അപേക്ഷിക്കാമെന്ന് ആത്മ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  അടുത്തുള്ള കൃഷി ഭവനിലോ മേൽപ്പറഞ്ഞ ധനകാര്യ സ്ഥാപനങ്ങളിലോ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: LPG Subsidy: ഇന്ധനവില കുറച്ചതിന് പിന്നാലെ PM Ujjwala Yojanaയിൽ സിലിണ്ടറിന് 200 രൂപ സബ്‌സിഡി

  1. ചെന്നൈയിലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തിൽ മറയൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ നിന്ന് നാലു പേർ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ കേരളത്തിലെ രണ്ടു പഞ്ചായത്തുകളിൽ നിന്ന് നാലുപേർ പ്രതിനിധികളായി പങ്കെടുത്തു. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഡി.പി.) ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ് പദ്ധതിയിൽ (ഐ.എച്ച്.ആർ.എം.എൽ.) ഉൾപ്പെടുത്തി നവകേരളം കർമപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ മറയൂർ ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി അനുഭവം പങ്കിടാനും പഞ്ചായത്തിന്റെ പിന്തുണയോടെ ഐ.എച്ച്.ആർ.എം.എൽ. പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനുമാണ് അവസരം. ബയോഡൈവേഴ്‌സിറ്റി ബോർഡുമായി ഏകോപിപ്പിച്ചാണ് വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചത്. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജേഷ് കെ., സി.ഡി.എസ്. ചെയർപേഴ്‌സൺ നടാഷ വിജയൻ, മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സിനി പുന്നൂസ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
  2. രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ലാലൂർ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണെന്നും മാലിന്യം പൂർണമായി നീക്കം ചെയ്യുന്നതോടെ തൃശൂർ നഗരത്തിലെ ഏറ്റവും മൂല്യമുള്ള പ്രദേശമായി ഇവിടം മാറുമെന്നും മന്ത്രി പറഞ്ഞു. ലാലൂർ ബയോ മൈനിംഗ് സംസ്ക്കരണ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 2016ലെ സോളിഡ് വേസ്റ്റ് നിയമപ്രകാരം 5 കോടി രൂപ ചെലവു ചെയ്ത ബയോമൈനിംഗ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് മുന്‍കൈ എടുത്ത മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ മേയര്‍മാരായിരുന്ന അജിത ജയരാജന്‍, അജിത വിജയന്‍ തുടങ്ങിയവരെ മന്ത്രി ആദരിച്ചു. ചടങ്ങിന് മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 1000 രൂപ നിക്ഷേപക്കുകയാണെങ്കിൽ 18 ലക്ഷത്തിൽ കൂടുതല്‍ വരുമാനം നേടാം!

  1. അന്താരാഷ്‌ട്ര തേയില ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ച് കൃഷി ജാഗരൺ, ഉത്തരാഖണ്ഡിലെ ടീ ബോർഡിലെ വിദഗ്ധനായ ഡോക്ടർ ഭൂപൻ ദേകയും പങ്കെടുത്ത പരിപാടിയിൽ തേയിലയിൽ നിന്ന് എങ്ങനെ തൊഴിൽ നേടാം, എന്ന പ്രധാന വിഷയത്തോടൊപ്പം തേയില കൃഷിയെക്കുറിച്ചും ചർച്ച ചെയ്തു. തത്സമയമായി സംഘടിപ്പിച്ച പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ കാണാം.
  2. ഇന്ത്യയിലെ പ്രമുഖ ബയോ ഇന്നൊവേഷൻ ഹബ്ബായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ പ്ലാറ്റ്‌ഫോമുകൾ (സി-ക്യാമ്പ്) കൃഷിയിൽ നൂതനാശയങ്ങൾ വളർത്തുന്നതിനായി സെന്റർ ഫോർ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സിഎഫ്‌ടിആർഐ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയുടെ കാർഷിക മേഖലയിലെ സുസ്ഥിരതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി കൃഷി, ഭക്ഷ്യ സാങ്കേതികവിദ്യ, അനുബന്ധ മേഖലകൾ എന്നിവയിൽ ആഴത്തിലുള്ള ശാസ്ത്ര നവീകരണം പരിപോഷിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായിട്ടാണ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിരമിച്ച ഉദ്യോഗസ്ഥർക്ക് തൊഴിലവസരമൊരുക്കുന്നു; 600ൽപ്പരം ഒഴിവുകൾ

  1. കാപ്പിക്കുരു വിൽപ്പനയ്ക്ക്: ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3 ന് വൈകിട്ട് 5 മണി വരെ മലക്കപ്പാറയിലെ സംഘം ഓഫീസിലും അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിലും ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിലും സ്വീകരിക്കും. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 4ന് രാവിലെ 12 മണിക്ക് അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിൽ വച്ച് തുറന്ന് മേൽ നടപടികൾ സ്വീകരിക്കും. ഫോൺ: 9961683034.
  2. റായൽസീമക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ( Cyclonic Circulation ) സ്വാധീനത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നളെയും വടക്ക് കേരള തീരങ്ങളിലും തെക്ക് കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മെയ്‌ 25 വരെ വടക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ , മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റര്‍ വേഗതയിലും മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില നൂറിലേക്ക് : അറിയാം വിപണി നിലവാരം

English Summary: Priority ration cards can now be applied for online and more agri news
Published on: 22 May 2022, 02:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now