ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഉതകുന്ന പദ്ധതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകർ പശുവളർത്തലിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട് ? കാരണങ്ങൾ അറിയാം
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ അധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, പന്തളം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ, പോള്‍ രാജന്‍, അഡ്വ. റ്റി.എ. രാജേഷ് കുമാര്‍, ബി.എസ്. അനീഷ്, സുരേഖ നായര്‍, വി.എം. മധു, ശോഭ മധു, ഗീത റാവു, ബീനാ വര്‍ഗീസ്, തോമസ് ഡി വര്‍ഗീസ്, ഗിരീഷ് കുമാര്‍, ജി. സുനിത ബീഗം, കെ.എ. തമ്പാന്‍, സജി പി വിജയന്‍, എല്‍. ചന്ദ്രലേഖ, മുട്ടം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ.കെ. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: അകിടുവീക്കം: ക്ഷീരകര്‍ഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കണം
എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം, ഡയറി ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. മൃഗചികിത്സയും രോഗ പ്രതിരോധമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എസ്. വിഷ്ണു സെമിനാര്‍ നയിച്ചു.
Deputy Speaker Chittayam Gopakumar said that the problems faced by the dairy farmers will be resolved soon. The Deputy Speaker inaugurated the dairy meet jointly organized by Pandalam Block Panchayat and various agencies. The State Government is moving ahead with schemes to achieve self-sufficiency in milk production. The Deputy Speaker said that the government will take all necessary steps to find a solution to the problems of dairy farmers.