മഴ തുടർച്ചയായി പെയ്തതോടെ ഉത്പാദനം നിലച്ചതിനാൽ റബ്ബർ വിലയിൽ നേരിയ വർധന. ഉത്പാദനം കുറഞ്ഞതിനാൽ വിപണിയിൽ എത്തുന്ന റബ്ബറിന്റെ തൂക്കവും കുറയുന്നുണ്ട് .
കൂടാതെ ലോക്ഡൗൺ കാരണവും വ്യാപാര മേഖല പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്. മഴ ശക്തമാകും മുൻപ് വില ഇടിക്കാനുള്ള നീക്കത്തിലായിരുന്നു ടയർ കമ്പനികളെങ്കിലും റബ്ബർ ലഭിക്കാത്ത സാഹചര്യം വന്നതോടെ ഇപ്പോൾ വില ഉയർത്തി നിർത്തുകയാണ്.
ആർ എസ് എസ് നാലിന് 172 രൂപയും ആർ എസ് എസ് അഞ്ചിന് 164-170 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വിപണി വില.അതേ സമയം മഴ ശക്തമാകുന്ന സാഹചര്യത്തിൽ റബ്ബർ ഉത്പാദനത്തിൽ വൻ കുറവുണ്ടാകുമെന്നു കർഷകരും വ്യാപാരികളും വ്യക്തമാക്കുന്നു. മെയ് ജൂൺ മാസങ്ങളിൽ കുറഞ്ഞത് 15000 ടണ്ണിന്റെ വരെ കുറവുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. അതിനിടെ രാജ്യാന്തര മാർക്കറ്റിലും വില ഉയരുകയാണ്. ബാങ്കോക്കിൽ ആർ എസ് എസ് നാലിന് 173 ഉം ടോക്കിയോയിൽ 170 രൂപയുമാണ് വില.ലോക് ഡൗൺ കഴിഞ്ഞാൽ ആഭ്യന്തര വിപണിയിൽ ഇനിയും വില ഉയരുമെന്നാണ് സൂചന.
The previous day's market price was Rs 172 for RSS-4 and Rs 164-170 for RSS-5. It is estimated that at least 15,000 tonnes will be lost in May and June. Meanwhile, prices are also rising in the international market. The RSS 4 is priced at Rs 173 in Bangkok and Rs 170 in Tokyo.
എന്നാൽ മഴതുടർന്നാൽ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കില്ല. കാലവർഷം ആരംഭിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. റബ്ബർ ഉത്പാദനം കുറയുന്നത് ചെറുകിട കർഷകരെയാണ് ദുരിതത്തിലാക്കുക.