ഡിജിറ്റൽ മാധ്യമങ്ങൾ പല വിധത്തിൽ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. സമൂഹത്തിന്റെ ചിന്താഗതിയെ പോസിറ്റീവായും നെഗറ്റീവായും തിരിച്ചുവിടാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് കഴിയും. ലോകമെമ്പാടും നടക്കുന്ന പല സംഭവങ്ങളും അനുനിമിഷം അറിയിക്കുന്നതിന് ഇത്തരം മാധ്യമങ്ങൾ ഉപയോഗപ്രദമാണ്.
സമൂഹത്തിന്റെ അസന്തുലിതാവസ്ഥയിലും സന്തുലിതാവസ്ഥയിലും മാധ്യമങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുന്നു. രാഷ്ട്രത്തോടുള്ള അർപ്പണബോധവും ഏകത്വവും സൃഷ്ടിക്കുന്നതിലും മാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പ്രചോദനാത്മകവും ക്രിയാത്മകവുമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിലും മാധ്യമങ്ങൾ സജീവമായ പങ്ക് വഹിക്കുന്നുവെന്ന് പറയാം.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയന്ത്രങ്ങൾ ഇനി വിരൽത്തുമ്പിൽ; ട്രാക്ടർന്യൂസ് വെബ്സൈറ്റുമായി കൃഷി ജാഗരൺ
ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്, മറ്റ് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹിമാചൽ പ്രദേശിലെ സോളനിലുള്ള പരമാർ ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി സർവകലാശാലയിൽ പ്രോഗ്രസീവ് അഗ്രി ലീഡർഷിപ്പ് സബ്‌മിറ്റ് 2021 സംഘടിപ്പിക്കുന്നു. ഡിസംബർ 18നാണ് പരിപാടി.
ചടങ്ങിലെ സവിശേഷ സാന്നിധ്യം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയാണ്.
ഹിമാചൽ പ്രദേശിലെ ഗ്രാമവികസന, പഞ്ചായത്തീരാജ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന മന്ത്രി വീരേന്ദർ കൻവാർ, ഹരിയാന കൃഷി ക്ഷീരവികസന ഫിഷറീസ് മന്ത്രി ജയ് പ്രകാശ് ദലാൽ, പഞ്ചാബ് കർഷക ക്ഷേമ ഭക്ഷ്യ സംസ്കരണ മന്ത്രി രൺദീപ് സിംഗ് നാഭ എന്നിവരും പ്രോഗ്രസീവ് അഗ്രി ലീഡർഷിപ്പ് സബ്മിറ്റ് 2021ൽ പങ്കുചേരും. കൃഷി ഉദ്യമി കൃഷക് വികാസ് ചേംബർ, ഡോ. വൈ.എസ്. പർമർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ & ഫോറസ്ട്രി & സിക്കിം സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി അവാർഡ് വിതരണവും നടക്കും. 2021ൽ ഡിജിറ്റൽ മീഡിയയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായ കൃഷി ജാഗരണിന് ഡിസംബർ 18ന് അവാർഡ് സമ്മാനിക്കും.
പരമാർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനുബന്ധ മേഖലകളിലെ വിദ്യാഭ്യാസം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. യശ്വന്ത് സിംഗ് പർമർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി സ്ഥാപിച്ചത്. 1985 ഡിസംബനാണ് ഇത് സ്ഥാപിതമായത്.