Updated on: 4 December, 2020 11:18 PM IST

പൊതുജനങ്ങള്‍ അനാരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകള്‍ ഒഴിവാക്കണമെന്ന് കേരള പോലീസ് നിർദേശം വേനൽ കനക്കുകയാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. ആകര്‍ഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുന്‍പ് ശ്രദ്ധിക്കാനായി കേരള പോലീസ് നിർദേശിച്ചിരിക്കുന്നു.

കേരള പോലീസിൻ്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനയിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍ബത്ത് ഉണ്ടാക്കുക, മില്‍ക്ക് ഷേക്കുകളില്‍ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാല്‍ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുക, സർബത്തുകളില്‍ തിളപ്പിക്കാത്ത പാല്‍ ചേര്‍ക്കുക, നിരോധിത ഇനത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ അടങ്ങിയ കളര്‍ ദ്രാവകങ്ങള്‍ ചേര്‍ക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക,അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്നത്.

ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ അനാരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

English Summary: public should avoid unhygienic juice stall and should ensure good quality
Published on: 27 March 2019, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now