Updated on: 4 December, 2020 11:19 PM IST

പ്രധാനമന്ത്രി കുസും പദ്ധതി പ്രകാരം പാലക്കാട് ജില്ലാ കര്‍ഷകര്‍ക്ക് 60 ശതമാനം സബ്സിഡിയോടെ സൗരോര്‍ജ്ജ  പമ്പ്സെറ്റ് നല്‍കുന്നു. കാര്‍ഷിക കറന്റ് കണക്ഷന്‍ ഉളളവര്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റള്ളവില്‍ കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ഒന്ന് മുതല്‍ ഏഴ് എച്ച്‌.പി. വരെ ശേഷിയുളള പമ്പുകളാണ് സോളാറിലേക്ക് മാറ്റാന്‍ കഴിയുക. ഒരു എച്ച്‌.പി. ക്ക് ഒരു കിലോവാട്ട് എന്ന കണക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാം. ഒരു എച്ച്‌.പി. സെറ്റ് വിലയായ 54000 രൂപയില്‍ 21600 രൂപ കര്‍ഷകര്‍ അടയ്ക്കണം. 32400 രൂപ സബ്സിഡി ലഭിക്കുമെന്ന് അനെര്‍ട്ട് അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് 25 സെന്റ് സ്ഥലം ഉളളവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഒരു കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 10 മീറ്റര്‍ സ്‌ക്വയര്‍ നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്.

കാര്‍ഷിക കറന്റ് കണക്ഷന്‍ ഉളളവര്‍ക്ക് 1690 രൂപയും ഇല്ലാത്തവര്‍ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. താത്പര്യമുളളവര്‍ കെ.എസ്.ഇ.ബി. കാര്‍ഷിക കണക്ഷന്റെ വൈദ്യുതി ബില്‍ (കണക്ഷന്‍ ഉള്ളവര്‍), ഭൂനികുതി അടച്ച രസീത്, ആധാര്‍ പകര്‍പ്പ് എന്നിവയുമായി അനെര്‍ട്ട് ജില്ലാ ഓഫീസ്, തേരാടുപുഴ ബില്‍ഡിംഗ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം, പാലക്കാട് - 678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് ഓഫീസ് നേരിട്ടും ഡി.ഡിയായും സ്വീകരിക്കുന്നതാണ്. ഫോണ്‍ : 0491-2504182, 9188119409.

പ്രധാനമന്ത്രി കുസും യോജന പദ്ധതി (Pradhan Manthri Kusum Yojana  scheme)

അനെര്‍ട്ടാണ് ( Anert) പ്രധാനമന്ത്രി കുസും യോജന എന്ന കാര്‍ഷിക വികസന വൈദ്യുത പദ്ധതി നടപ്പാക്കുന്നത്. സോളാര്‍ സംവിധാനത്തിലൂടെ ഉണ്ടാക്കുന്ന വൈദ്യുതി കര്‍ഷകര്‍ക്കും സംസ്ഥാന വൈദ്യുതിവകുപ്പിനുമായി ഗ്രിഡിലൂടെ പങ്കുവയ്ക്കുന്ന തരത്തിലാണ് പദ്ധതി. കെ.എസ്.ഇ.ബിയക്ക് നല്‍കി കര്‍ഷകന് അധികവരുമാനും ഉണ്ടാക്കാനാകും. കൃഷിയിടങ്ങളിലെ ജലസേചനത്തിനായുള്ള പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകളാണ് സൗരോര്‍ജ്ജത്തിലൂടെ പ്രവര്‍ത്തി പ്പിക്കാനാവുക. കുറഞ്ഞത് ഒരു കിലോവാട്ട് പാനലെങ്കിലും സ്ഥാപിക്കണം. ഒരു എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായുള്ള 54000 രൂപയില്‍ 60 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായാണ് നല്‍കുന്നത്. അഞ്ച് വര്‍ഷം വാറന്റിയുള്ള സോളാര്‍പാനലുകള്‍ക്ക് ബാറ്ററി ആവശ്യമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി ആവശ്യമില്ലെന്നും അനെര്‍ട്ട് അറിയിച്ചു. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും 4 മുതല്‍ 5 യൂണിറ്റ് വൈദ്യുതി വരെ ലഭിക്കും. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ തുടര്‍ച്ച യായി പമ്പ് ഉപയോഗിക്കാനാകും. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്തായിരിക്കണം പാനല്‍ സ്ഥാപിക്കേണ്ടത്. അനര്‍ട്ടിന്റെ ഊര്‍ജ്ജമിത്ര കേന്ദ്രം വഴി സോളാര്‍ പാനല്‍ സാധ്യതാ പഠനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും സബ്‌സിഡി കുറച്ചുള്ള 40 ശതമാനം തുക നല്‍കി പദ്ധതി ആരംഭിക്കാമെന്നും അനെര്‍ട്ട് അറിയിച്ചു.

കാര്‍ഷിക ആവശ്യത്തിനായി പ്രത്യേക വൈദ്യുതി കണക്ഷനാണ് സംസ്ഥാന വൈദ്യുതി വകുപ്പ് നല്‍കാറുള്ളത്. സ്വന്തം കൃഷിയിടത്തിന് സൗജന്യമായി വൈദ്യുതി കിട്ടുന്നതിന് പിറകേ മിച്ചം വരുന്ന വൈദ്യുതിയുടെ തുക വര്‍ഷാവര്‍ഷം സര്‍ക്കാറില്‍ നിന്നു ലഭിക്കുകയും ചെയ്യുമെന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാസര്‍ഗോഡ് കറന്തക്കാട് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ആധുനിക കന്നുകാലി തൊഴുത്ത്‌

English Summary: Pump set for farmers in subsidised rate under Prime Minister Kusum Yojana scheme
Published on: 18 June 2020, 01:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now