Updated on: 4 December, 2020 11:19 PM IST
ഒരു ലിറ്റർ വെള്ളത്തിൽ 6.3 മില്ലി എന്ന തോതിൽ ഗാഢ നൈട്രിക് ആസിഡ് കലർത്തിയ ലായനിയിൽ എട്ടു മണിക്കൂർ നേരം വിത്ത് കുതിർക്കണം

 

 

 

 

ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ച കൃഷിക്കായി വിതരണം ചെയ്യുന്ന ഉമ വിത്തിൽ ഒരുമാസത്തിനുള്ളിൽ കൊയ്ത്തു പൂർത്തിയായ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളും ഉണ്ട്. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം വരെ സുപ്താവസ്ഥ അവസ്ഥ അഥവാ ഡോർമെൻസി പ്രകടിപ്പിക്കുന്ന ഇനമാണ് ഉമ.Uma seeds distributed for puncha krishi in Kuttanad also contain seeds collected from areas where the harvest is completed within a month. Uma is a species that exhibits dormancy up to one month after harvest. അതുകൊണ്ട് ഇത്തരം വിത്ത് ലഭിക്കുന്ന കർഷകർ വിത്ത് കിളിര്‍ക്കുന്നതിനായി ഗാഢ നൈട്രിക് ആസിഡ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തേണ്ടതുണ്ട്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ 6.3 മില്ലി എന്ന തോതിൽ ഗാഢ നൈട്രിക് ആസിഡ് കലർത്തിയ ലായനിയിൽ എട്ടു മണിക്കൂർ നേരം വിത്ത് കുതിർക്കണം. പിന്നീട് വെള്ളം വാർത്ത് ബാക്കിസമയം ശുദ്ധജലത്തിൽ കുതിർത്തു സാധാരണപോലെ നന്മുളയ്ക്ക് വയ്ക്കണം. വിതരണം ചെയ്യുന്ന വിത്ത് പാക്കറ്റിന് പുറമേ വിളവെടുത്ത തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഒരു മാസത്തിനകം വിളവെടുപ്പ് പൂർത്തിയായ വിത്തിനു മാത്രമാണ് ആസിഡ് ട്രീറ്റ്മെൻറ് നടത്തേണ്ടത് എന്ന് കെ സി പി എം മങ്കൊമ്പ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുല്ലക്കൃഷിക്ക് 16000 രൂപ ധനസഹായം : വേഗം അപേക്ഷിക്കുക

#Punchakrishi #Kuttanadu #Paddy #Agriculture #Krishijagran

English Summary: Puncha cultivation; Those who have harvested uma seeds within a month should undergo acid treatment
Published on: 06 November 2020, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now