പാർപ്പിട വാണിജ്യ സ്വത്തുക്കൾക്കായി ജൂൺ 4 മുതൽ ഇലക്ട്രോണിക് ലേലം (E-auction) നടത്തുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) അറിയിച്ചു.
വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഇലക്ട്രോണിക് ലേലത്തിൽ ഉപഭോക്താക്കൾക്ക് പാർപ്പിട, വാണിജ്യ സ്വത്തുക്കൾ വാങ്ങാനാകും. നിലവിലുള്ള വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് വീടും സ്ഥലവുമൊക്കെ ലേലത്തിൽ വയ്ക്കുക.
പിഎൻബി മെഗാ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) കീഴിലുള്ള ഇ-ബിക്രെ (e-Bikray) പോർട്ടൽ അല്ലെങ്കിൽ ഇന്ത്യൻ ബാങ്ക്സ് ഓക്ഷൻ മോർട്ട്ഗേജ് പ്രോപ്പർട്ടി ഇൻഫോർമേഷൻ (ഐബിഎപിഐ) പോർട്ടൽ സന്ദർശിച്ച് ലേലത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാൻ കഴിയും. ഈ പോർട്ടൽ ഉപയോഗിച്ച് വസ്തുവകകളുടെ വിശദാംശങ്ങൾ അറിയാനും ലേല പ്രക്രിയയിൽ പങ്കെടുക്കാനുമാകും. ലേലക്കാർക്ക് ഇ-ബിക്രെ പോർട്ടലിൽ ലോക്കേഷൻ, ബാങ്ക് ബ്രാഞ്ച് എന്നിവ തിരഞ്ഞെടുക്കാം.
മെഗാ ഇ-ലേലത്തിൽ പങ്കെടുക്കാൻ എന്തൊക്കെ ആവശ്യമാണ്?
-
പ്രത്യേക സ്വത്തിനായുള്ള ഇഎംഡി.
-
കെവൈസി രേഖകൾ ബന്ധപ്പെട്ട ബ്രാഞ്ചിൽ സമർപ്പിക്കണം.
-
സാധുവായ ഡിജിറ്റൽ സിഗ്നേച്ചർ. ഡിജിറ്റൽ സിഗ്നേച്ചർ ലഭിക്കുന്നതിന് ലേലക്കാർക്ക് ഇ-ലേലക്കാരെയോ മറ്റേതെങ്കിലും അംഗീകൃത ഏജൻസിയെയോ സമീപിക്കാം.
-
ലേലക്കാരന്റെ ഇഎംഡി നിക്ഷേപവും കെവൈസി രേഖകളും ബന്ധപ്പെട്ട ബ്രാഞ്ചിൽ സമർപ്പിക്കണം. ഇത് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡിയും പാസ്‌വേഡും ഇ-ലേലക്കാർക്ക് ഇമെയിൽ ഐഡി വഴി അയയ്ക്കും.
-
ലേല നിയമപ്രകാരം ഇ-ലേലം പ്രഖ്യാപിച്ച തീയതിയിൽ ലേലസമയത്ത് തന്നെ ലേലകാർ ലേലം വിളിക്കണം.
ലേലത്തിൽ പങ്കെടുക്കാൻ
-
ലേലത്തിൽ പങ്കെടുക്കുന്നയാൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഇ-ലേല പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം.
-
ലേലത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ കെവൈസി പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യണം.
-
കെവൈസി രേഖകൾ ഇ-ലേല സേവന ദാതാവ് പരിശോധിക്കും. ഇതിന് 2 പ്രവൃത്തി ദിവസമെടുത്തേക്കാം.
-
ഇ-ലേലം പ്ലാറ്റ്‌ഫോമിൽ ജനറേറ്റുചെയ്‌ത ചലാൻ ഉപയോഗിച്ച് നെഫ്റ്റ് / ട്രാൻസ്ഫർ ഉപയോഗിച്ച് ഓൺലൈൻ / ഓഫ്-ലൈൻ ആയി ഫണ്ട് കൈമാറാം.
-
രജിസ്റ്റർ ചെയ്ത ലേലക്കാർക്ക് മുകളിൽ പറഞ്ഞ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇ-ലേല പ്ലാറ്റ്ഫോമിൽ ഓൺലൈനായി ലേലം വിളിക്കാൻ കഴിയും.