ജയിലുകളിൽ മികച്ചയിനം നായ്ക്കളെ വളർത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന പദ്ധതിക്ക് അനുമതി. സംസ്ഥാനത്തെ ആദ്യ നായ പരിപാലന-വിപണന കേന്ദ്രം എറണാകുളം ജില്ലാ ജയിലില്‍ അടുത്ത മാസം തുറക്കും.3 പെൺ നായ്ക്കളെ വാങ്ങാൻ ജയിൽ അധികൃതർ അഡ്വാൻസ് നൽകിയിട്ടുണ്ട്. ഇവയെ പരിപാലിക്കേണ്ട ചുമതല തടവുകാർക്കാണ്. ഇതിനു ശമ്പളം നൽകും. പെൺ നായ്ക്കളെ കെന്നൽ ക്ലബുകളിലെത്തിച്ച് ഇണ ചേർത്ത് ജനിക്കുന്ന .കുഞ്ഞുങ്ങളെ വിറ്റ് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയിലാണ് ജയിൽ ഡിജിപി അനുമതി നൽകിയത്. ജർമൻ ഷെപ്പേഡ്, ഡോബർമാൻ, .ലാബ്രഡോർ ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള നായ്ക്കുഞ്ഞുങ്ങളെയാകും വിൽക്കുക. നായ വളർത്തലിനു മൃഗസംരക്ഷണ വകുപ്പിന്റെ സഹായവും തേടും.