ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ICAR), മാർച്ച് 2 മുതൽ 4 വരെ നടക്കുന്ന കാർഷിക മേളയിൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുതിയ തരം ബസുമതി അരിയുടെ പ്രദർശനം ശ്രദ്ധേയമായി, ഉയർന്ന വിളവ് നൽകുന്ന ഈ ഇനം ബസുമതിയ്ക്ക്, ബസുമതി അരിയിൽ കാണുന്ന Blast എന്ന് വിളിക്കുന്ന കീടത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് Dr. ദിവ്യാനന്ദൻ, ICAR അറിയിച്ചു.
ഈ ഇനം പുസ ബസുമതി അരി, രാജ്യത്തു വളരാൻ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അതിനുപുറമെ, ഈ ഇനം ബസുമതി അരി ഹെക്ടറിനു 40 മുതൽ 50 ക്വിന്റൽ വരെ വിളവ് നൽകുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. കൂടാതെ വിളകൾ പാകമാകാൻ ഏകദേശം 130 മുതൽ 135 ദിവസം വരെ എടുക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
പുസ ബസുമതി 1637 എന്ന ഈ പുതിയ ഇനം ബസുമതി അരി, കീടങ്ങളോടും രോഗങ്ങളോടും പ്രതികരിക്കുന്നത് എങ്ങനെയാണെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി, പിരമിഡിംഗ് ജീനുകൾ വഴി Pi9 ബ്ലാസ്റ്റ് എന്നറിയപ്പെടുന്ന കീടത്തെ പൊരുതാനുള്ള പ്രതിരോധം സംയോജിപ്പിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൂസ ബസ്മതി 1-ന്റെ എല്ലാ കാർഷിക സവിശേഷതകളും നിലനിർത്തിക്കൊണ്ടാണ് ഈ ഇനം ബസുമതി വികസിപ്പിച്ചിട്ടുള്ളത്, ഇതിന്റെ പാചക നിലവാരം മികച്ചതാണെന്നും, കൂടാതെ ഇതിനു 10% ൽ താഴെ ചോക്കി ധാന്യങ്ങളുമുണ്ട് എന്ന് ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: അഗ്രിക്കൾച്ചറൽ മ്യുസിയങ്ങളുടെ ഇന്റർനാഷണൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി PAU