Updated on: 4 December, 2020 11:19 PM IST
Put the coconut? Do you need medicine for coconut?

പ്രധാന കാർഷിക വിളയായ തെങ്ങുകൃഷി അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ തെങ്ങുകളെ സംരക്ഷിക്കുന്നതിന് തെങ്ങുകൃഷി സേവന കേന്ദ്രമൊരുക്കി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് '

ഒരു കാലത്ത് പ്രധാന വരുമാന മാർഗ്ഗമായിരുന്നു തെങ്ങുകൃഷി ' ഇന്ന് ശരിയായ സംരക്ഷണം ലഭിക്കാത്തതുമൂലം ഇടവിളകൃഷിയായി തെങ്ങു മാറി.തേങ്ങ ഇടുന്നതിന് ആളെ കിട്ടാത്തതും കീട രോഗബാധയും കർഷകരെ തെങ്ങുകൃഷിയിൽ നിന്ന് അകറ്റുന്നതിന് പ്രധാന കാരണമാണ്. ഇതിനു പരിഹാരമായി ശാസ്ത്രീയ കൃഷി രീതികൾ കർഷകർക്കു പകർന്നു കൊടുക്കുന്നതിനും തേങ്ങ ഇടുന്നതിനും കീടരോഗ ബാധകണ്ടറിഞ്ഞ് ചികിൽസകൾ ലദ്യമാക്കുന്നതിനും പരിശീലനം സിദ്ധിച്ച വരെ ഉൾപ്പെടുത്തിയാണ് തെങ്ങുകൃഷി സേവന കേന്ദ്രം ബാങ്ക് ഒരുക്കിയിരിക്കുന്നത് നാളികേര വികസന ബോർഡിൽ നിന്ന്'ചങ്ങാതികൂട്ടം പരിശീലനം ലഭിച്ചവരാണ് ഇതിലെ അംഗങ്ങൾ:

kullan coconut

തേങ്ങ ഇടുന്നതിനും കീട രോഗബാധകണ്ടറിഞ്ഞ് മരുന്നു ചെയ്യുന്നതിനും എവിടെയും ഇവരുടെ സേവനം കിട്ടും. തെങ്ങുകയറുന്നതിന് അൻപതു രൂപ മുതൽ 60 രൂപ വരെ വാങ്ങും. മരുന്നു ചെയ്യുന്നതിനു് 80 മുതൽ 125 രൂപ വരെയാകും. വനിതകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പംഗങ്ങൾക്ക് യൂണിഫോമും ഐഡൻറിറ്റി കാർഡും വാഹനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്‌.

Their services are available everywhere for planting coconuts and for diagnosing and treating pests. Coconut climbers cost between Rs 50 and Rs 60. It costs between Rs 80 and Rs 125 to make the medicine. The bank has provided uniforms, identity cards and vehicles to group members, including women.

അത്യുൽപ്പാദനശേഷിയുള്ളപുതു തലമുറതെങ്ങിൻ തൈകളും നാടൻ ഇനങ്ങളും ബാങ്കിനു മുൻവശമുള്ള കാർഷിക നഴ്സറിയിൽ നിന്നും മിതമായ വിലയ്ക്ക് ലഭിക്കും. തെങ്ങിനു പയോഗിക്കുന്ന വളങ്ങളും മരുന്നുകളും ഇവിടെ നിന്ന് ആവശ്യക്കാർക്ക് നൽകുന്നുണ്ട്. തെങ്ങുകൃഷി സേവന കേന്ദ്രത്തിൻ്റെ സഹായം ആവശ്യമുള്ളവർക്ക് ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിൽ നിന്നും ലഭിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തെങ്ങോല കമ്പോസ്റ്റ് മികച്ച ജൈവവളം

#Farmer#coconut#Kanjikkuzhi#FTB

English Summary: Put the coconut? Do you need medicine for coconut?
Published on: 06 August 2020, 04:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now