ആലപ്പുഴ: പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആരോഗ്യവകുപ്പ്.
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും.
തിങ്കളാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ ടി.ബി.സെന്ററിലും ബുധനാഴ്ചകളില്‍ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജനറല്‍ ആശുപത്രിയിലും ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ്, ജനറല്‍ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ.വേണുഗോപാല്‍, ടി.ബി.സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മഹ് സലിം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുജ പി.എസ് എന്നിവര്‍ സംബന്ധിച്ചു.