Updated on: 4 December, 2020 11:19 PM IST

 ഇന്ത്യയിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ആദ്യ റേഡിയോ ചാനല്‍ ആരംഭിച്ചു. ‘കടൽ ഓസൈ എഫ് 90.4’ എന്നാണ് ചാനലിന്റെ പേര്. രാമനാഥപുരത്തെ സ്വദേശിയായ ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന മത്സ്യത്തൊഴിലാളിയാണ് ഈ ആശയത്തിന് മുൻകൈ എടുത്തത്. സ്റ്റേഷൻ മാനേജർ ഗായത്രി ഉൾപ്പെടെ പത്തിമൂന്ന് മത്സ്യത്തൊഴിലാളികളാണ് ചാനലിൽ പ്രവർത്തിക്കുന്നത്.

കൊറോണ സംബന്ധിച്ച സമകാലിക വിവരങ്ങൾ, കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത സംഗീതവും ,സിനിമാ സംഗീതവും അടങ്ങുന്നതാണ് ചാനൽ . നിലനിൽ 5-10 കിലോമീറ്റർ ആണ് ട്രാൻസ്മിഷൻ റേഞ്ച് വരുന്നത്. കടൽ ഓസൈ എഫ് എം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ ഒരു തരംഗമായിട്ടുണ്ട്.

രാമനാഥപുരത്തെ 80% ആളുകളും മത്സ്യബന്ധനം ജീവിതവ്യത്തിയായി സ്വീകരിച്ചവരാണ്. ഇവരെ സഹായിക്കുന്നതിനായാണ് എഫ്എം ആരംഭിച്ചത്. പാമ്പൻ ദ്വീപ് നിവാസികൾക്ക് മുഴുവൻ റേഡിയോ ലഭ്യമാകുന്ന വിധത്തിൽ റേഞ്ച് കൂട്ടാനുള്ള സംവിധാനങ്ങൾ ആരംഭിക്കുമെന്ന് ‘കടൽ ഓസൈ എഫ് 90.4’ സ്ഥാപകന്‍ ഫെർണാണ്ടോ പറഞ്ഞു.

English Summary: radio for fish farmers
Published on: 04 November 2020, 04:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now