Updated on: 11 September, 2021 5:55 PM IST
ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആകാനുള്ള സാധ്യത നിലവിലുണ്ട്. ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും. മധ്യ വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 14, 15 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴ ലഭിച്ചേക്കാം.

അടുത്ത ദിവസങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. ബുധനാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയുടെ തോത് കുറയും.അടുത്ത 3 മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has forecast isolated showers in Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts in the next three hours. Rainfall in Kerala will increase from tonight.

വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ന്യൂനമർദ്ദം ഫലമായി കേരളത്തിൽ മാത്രമല്ല മധ്യഇന്ത്യയിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

English Summary: Rainfall in Kerala will increase from tonight
Published on: 11 September 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now