വിമാന യാത്രകള്‍ക്ക് ഇനി വലിയ തുക മുടക്കേണ്ടി വരില്ല. 70 വിമാനങ്ങളുമായി ബിസിനസ് മാഗ്നറ്റ് രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം.
രാജ്യത്തെ ധാരാളം ജനങ്ങള്‍ക്ക് യാത്രാ ആവശ്യത്തിനായി വിമാനത്തെ ആശ്രയിക്കുവാന്‍ സാധിക്കുന്ന ഒരു നാളെയിലേക്കാണ് ജുന്‍ജുന്‍വാലെ പുതിയ നിക്ഷേപം നടത്തുന്നത്. തന്റെ പുതിയ എയര്‍ലൈന്‍ കമ്പനിയില്‍ 4 വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ തയ്യാറാക്കുവാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
ജുന്‍ജുന്‍വാലെയുടെ എയര്‍ലൈന്‍ കമ്പനിയ്ക്ക് അടുത്ത 15 ദിവസത്തിനുള്ളില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35 മില്യണ്‍ ഡോളറാണ് പുതിയ എയര്‍ലൈന്‍ കമ്പനിയിലേക്ക് ജുന്‍ജുന്‍ലാലെയുടെ നിക്ഷേപം. കമ്പനിയുടെ 40 ശതമാനം വിഹിതം ജുന്‍ജുന്‍വാലെയുടെ ഉടമസ്ഥതയിലായിരിക്കും.
“ആകാശ എയര്‍” എന്നാണ് ഈ എയര്‍ലൈന്‍ സേവനത്തിന്റെ പേര്. ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍ക് (Delta Airlines Inc) മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവും ജുന്‍ജുന്‍വാലെയ്‌ക്കൊപ്പം ആകാശ എയറിന്റെ ഭാഗമായുണ്ട്. 180 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന വിമാനങ്ങളാണ് തങ്ങളുടെ പദ്ധതിയിലുള്ളതെന്ന് ഒരു ടെലിവിഷന്‍ അഭമിമുഖത്തില്‍ ജുന്‍ജുന്‍വാലെ പറഞ്ഞു.
ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര
ഇന്ത്യന്‍ വാറന്‍ ബഫറ്റ് (India's Warren Buffett) എന്നാണ് രാകേഷ് ജുന്‍ജുന്‍വാലെയെ നിക്ഷേപ മേഖല വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ പുതിയ എയര്‍ലൈനുമായി ആകാശത്ത് പുതിയ സാധ്യകള്‍ അന്വേഷിക്കുകയാണ് ജുന്‍ജുന്‍വാലെ ഇപ്പോള്‍. ഉയര്‍ന്ന ചിലവും, നിരക്കിലെ കിട മത്സരം കാരണം ഇന്ത്യന്‍ എയര്‍ലൈന്‍ വിപണിയിലെ ചില കമ്പനികള്‍ കഴിഞ്ഞ കാലങ്ങളില്‍ തകര്‍ന്ന് വീണത് നാം കണ്ടതാണ്. ഈ സാഹചര്യത്തിലാണ് തന്റെ പുതിയ സംരംഭവുമായി ജുന്‍ജുന്‍വാലെ കടന്നു വരുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് വിമാന യാത്ര സാധ്യമാക്കുമെന്നാണ് ജുന്‍ജുന്‍വാലെയുടേയും ആകാശ എയറിന്റെയും വാഗ്ദാനം.
ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷയും, ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ തനിക്ക് പരിപൂര്‍ണ വിശ്വാസവും ഉറപ്പുമുണ്ടെന്ന് ജുന്‍ജുന്‍വാലെ പറയുന്നു. കോവിഡ് വ്യാപനത്തിന് മുമ്പേ തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല പരുങ്ങലിലായിരുന്നു. ഒരിക്കല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന സര്‍വീസായിരുന്ന Kingfisher Airlines Ltd. ന് 2012ല്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വന്നു. Jet Airways India Ltd. 2019ല്‍ തകര്‍ന്നു പോയ കമ്പനിയാണ്. എന്നാല്‍ ഇപ്പോഴത് വീണ്ടും സര്‍വീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
നിക്ഷേപകര്‍ ഉറ്റു നോക്കുന്നു രാജ്യാന്തര തലത്തില്‍ വിമാന യാത്രയ്ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനത്തില്‍ നിന്നും മുക്തി നേടുവാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല ഇപ്പോഴും അപകടത്തില്‍ തന്നെയാണ്. ഒപ്പം മൂന്നാം തരംഗത്തിന്റെ ഭീഷണി നമുക്ക് മുന്നില്‍ നിലനില്‍ക്കുന്നത് ആ സാഹചര്യം ഒന്നുകൂടി കലുഷിതമാക്കുന്നു. നിരവധി പ്രതിസന്ധികള്‍ നേരിട്ട് പല കമ്പനികളും പിന്‍വാങ്ങുന്ന മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വിമാന സര്‍വീസ് വാഗ്ദാനം ചെയ്ത് എത്തുന്ന ജുന്‍ജുന്‍വാലയെ ലോകം മുഴുവനുമുള്ള നിക്ഷേപകരും ഉറ്റു നോക്കുകയാണ്