Updated on: 21 July, 2021 10:05 AM IST

കന്നുകാലികളിൽ പാര ട്യൂബർകുലോസിസ് എന്ന രോഗം അതിവേഗം പടരുന്നു. ഈയടുത്ത് കണ്ണൂരിൽ പ്രവർത്തിക്കുന്ന ഒരു ഫാമിൽ മുപ്പതിലധികം ആടുകൾ ഈ രോഗം ബാധിച്ചു എന്നുള്ള റിപ്പോർട്ടുകൾ നാം ഇതിനോടകം തന്നെ കേട്ടിരിക്കുന്നു. അതിനുശേഷം കേരളത്തിന്റെ പലയിടങ്ങളിലും കന്നുകാലികളിൽ ഈ രോഗം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. പശു, ആട്, എരുമ തുടങ്ങി വളർത്തുമൃഗങ്ങളിൽ കണ്ടുവരുന്ന പാര ട്യൂബർകുലോസിസ് മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ജന്തുജന്യ രോഗമായ ഇത് മൈക്കോബാക്റ്റീരിയം പാര ട്യൂബർകുലോസിസ് എന്നയിനം ബാക്ടീരിയ മൂലം ആണ് ഉണ്ടാകുന്നത്. രോഗബാധയേറ്റ പശുക്കളിൽ നിന്നും ആടുകളിൽ നിന്നും അവയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിലേക്കും രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. രോഗബാധയേറ്റ കന്നുകാലികളുടെ വിസർജ്യങ്ങളിലൂടെയും ശരീര സ്രവങ്ങളിലൂടെയും രോഗാണുക്കൾ പുറന്തള്ളപ്പെടുന്നു. കന്നുകാലികളെ കെട്ടുന്ന ഇടങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാകുന്നത് ഒരു പരിധിവരെ രോഗബാധയെ ചേർക്കുന്നു. അണുനാശിനികൾ പ്രതിരോധിക്കാനുള്ള കഴിവ് ഈ ബാക്ടീരിയക്ക് താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

1.രോഗബാധയേറ്റ കന്നുകാലികളുടെ ദഹന വ്യൂഹത്തെയാണ് ഈ രോഗം ആദ്യം ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കന്നുകാലികൾ നന്നായി തീറ്റ എടുത്തില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

2. ദഹന വ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടും, ചെറുകുടലിൽ നിന്നുള്ള പോഷക ആഗിരണത്തെ ബാധിക്കുന്നതുകൊണ്ടും പാലുല്പാദനത്തിൽ നല്ല രീതിയിൽ കുറവുണ്ടാകുന്നു.

3. വയറിളക്കം, മെലിച്ചിൽ തുടങ്ങിയ അവസ്ഥകളും സംജാതമാകുന്നു.

4. നാൽക്കാലികളിൽ ഇടവിട്ടുള്ള പനിയും, രോമ കൊഴിച്ചിലും ഉണ്ടാകുന്നു.

5. ചില കന്നുകാലികളിൽ കാണുന്ന താടിയിലെ വീക്കവും ഈ രോഗത്തിൻറെ ലക്ഷണമായി കണക്കാക്കുന്നു.

Para tuberculosis is a highly contagious disease in cattle. We have already heard reports that more than 30 sheep have been infected with the disease on a farm operating in Kannur recently. Since then the disease has been appearing in cattle in many parts of Kerala.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ അടുത്തുള്ള വെറ്റിനറി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കാരണം ഈ ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ദീർഘകാലം അവ കന്നുകാലികളിൽ നിലനിൽക്കും. ഇത് കന്നുകാലികളുടെ പ്രത്യുൽപാദന ക്ഷമതയും തീറ്റ പരിവർത്തന ശേഷിയും എല്ലാം കുറയ്ക്കുന്നു.

English Summary: Rare disease spread among cattle
Published on: 21 July 2021, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now