Updated on: 4 December, 2020 11:19 PM IST

റേഷൻ കാർഡുമായി ബന്ധപ്പെട്ട 7 സംശയങ്ങൾ

1.സർക്കാർ ജോലി കിട്ടിയാൽ കാർഡിന്റെ തരം മാറ്റണമോ ?

തീർച്ചയായും. AAY (മഞ്ഞ), PHH (പിങ്ക്), NPS (നീല) കാർഡുകളിലുള്ള അംഗങ്ങൾക്കാർക്കെങ്കിലും സർക്കാർ ജോലി (Part time/താത്കാലിക ജീവനം ഒഴികെ) ലഭിക്കുന്നപക്ഷം ആ റേഷൻ കാർഡ് NPNS (വെള്ള) വിഭാഗത്തിലേക്ക് മാറ്റുന്നതിന് നിർബന്ധമായും താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കേണ്ടതാണ്.‍

2. എന്റെ മകൾ വിവാഹശേഷം തമിഴ്‌നാട്ടിൽ സ്ഥിരമായി താമസമാണ്. അവളുടെ പേര് റേഷൻ കാർഡിൽ നിന്നും ഓൺലൈൻ ആയി വീട്ടിലിരുന്ന് നീക്കം ചെയ്യാൻ സാധിക്കുമോ.?

റേഷൻ കാർഡിൽ നിന്നും ആ വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നതിനായി Reduction of Member എന്ന അപേക്ഷ അക്ഷയ വഴി / Citizen login വഴി നല്‍കുക..

3. എന്റെ കാർഡിൽ ഭർത്താവും അച്ഛനും NRI എന്ന് ആണ് കാണിച്ചിരിക്കുന്നത് അതു എങ്ങനെ മാറ്റാൻ പറ്റും?

അക്ഷയ / citizen login വഴി Change Residence status OR Profession Change അപേക്ഷ നല്കുക.‍.

4.റേഷൻ കാർഡിൽ പുതിയ അംഗത്തെ online വഴി add ചെയ്യാൻ പറ്റുമോ?

Yes. അക്ഷയ / citizen login വഴി Change Addition of member അപേക്ഷ നല്കുക.

5. റേഷൻ കാർഡിൽ ആദ്യം കൊടുത്ത ഫോൺ നമ്പർ മാറ്റാൻ പറ്റുമോ ?

Yes. "അക്ഷയ കേന്ദ്രം" വഴി അല്ലെങ്കിൽ "Citizen login" വഴി General Details എന്ന online അപേക്ഷ നല്കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number). അപേക്ഷ വിവരം താലൂക്ക് സപ്ലൈ ഓഫീസിലറിയിക്കുക. ഈ അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ അദ്ദേഹത്തിന്റെ ഓഫീസ് ലോഗിൻ മുഖേന approve ചെയ്യുമ്പോൾ മാത്രമേ പുതിയ നമ്പർ റേഷൻ കാർഡ് ഡാറ്റാബേസിലേക്ക് Add ആകൂ.

6. റേഷൻ കാർഡിൽ പേര് ഉള്ളവർ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ആ അംഗത്തിന് വിഹിതം ലഭിക്കില്ലേ. e poss Machine വഴി link ചെയ്യാൻ പറ്റുമോ? അതിന് ചാർജ് എത്രയാണ്. ?

ആധാർ ലിങ്ക് ചെയ്യാത്തവർക്ക്മേൽ സ്വീകരിക്കേണ്ട തുടർ നടപടി സംബന്ധിച്ച് നിലവിൽ ഉത്തരവായിട്ടില്ല...അതത് അംഗം ആധാറുമായി നേരിട്ട് ചെന്നാൽ ഇ-പോസ് മെഷീനിലൂടെ ചേർക്കാവുന്നതാണ്. ഓരോ ആധാർ സീഡ് ചെയ്യുന്നതിനും പത്ത് (10) രൂപ വീതം റേഷൻ കടക്കാരന് നല്കേണ്ടതാണ്.

7. തമിഴ്നാട്ടിലെ റേഷൻ കാർഡ് കേരളത്തിൽ ലിങ്ക് ആയോ ?

Tamilnadu-ലെ AAY & PHH cards-ന് അരിയും ഗോതമ്പും ലഭിക്കും.

Consumer group Mundur

English Summary: ration card 7 doubts
Published on: 10 November 2020, 03:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now